Home Articlesകപടവൈദ്യം കൊണ്ടും അന്ധവിശ്വാസം കൊണ്ടും ജീവൻ നഷ്ടപ്പെട്ട് പോകുന്ന പ്രമുഖർ.

കപടവൈദ്യം കൊണ്ടും അന്ധവിശ്വാസം കൊണ്ടും ജീവൻ നഷ്ടപ്പെട്ട് പോകുന്ന പ്രമുഖർ.

by admin
0 comments

മനസ്സിലാക്കിയതിൽ നിന്നും സംവിധായകൻ സിദ്ദീഖിൻ്റെ മരണവും നേരത്തെ വിളിച്ചുവരുത്തിയതാണ് എന്ന് വേണം മനസ്സിലാക്കാൻ .
ഒരു പ്രത്യേക ഫീൽഡിൽ ഉയരങ്ങളിൽ എത്തിയാൽ അയാൾ താൻ പ്രവർത്തിക്കുന്ന മേഖലയെക്കുറിച്ച് സാമാന്യ അറിവുള്ളവൻ ആയിരിക്കും.ഒരു മെക്കാനിക്കിന് വണ്ടി നന്നാക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് അറിവ് ഉണ്ടാവും. ഒരു ഡോക്ടർക്ക് മനുഷ്യൻ്റെ ശരീരത്തിനുള്ളിലെ ഓർഗനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും അറിവുണ്ടാകും.

എന്നാൽ ഒരു ഡോക്ടറോട് ഡോക്ടറെ എൻ്റെ വണ്ടിയുടെ ക്ലച്ച് പോയി ഒന്ന് നന്നാക്കി തരാമോ എന്ന് ചോദിച്ചാൽ അതെനിക്കറിയില്ല എന്നായിരിക്കും മറുപടി. അറിവ് ഓരോരുത്തരും പ്രവർത്തിക്കുന്ന മേഖലകളിൽ മാത്രമാണ്.

ചില മേഖലകളിൽ ഉയരങ്ങളിൽ എത്തുന്നവർ ചോദ്യങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവരും മറ്റുള്ളവരുടെ വാക്കുകളെ മുഖവലയ്ക്ക് എടുക്കാതെ സ്വയം തീരുമാനങ്ങളിൽ എത്തുന്നവരും ആയിരിക്കും ഇങ്ങനെയുള്ളവരാണ് അന്ധവിശ്വാസ ചികിത്സകളിൽ പെട്ടുപോകുന്നത്. സിദ്ദീഖ് അങ്ങനെയൊരു ആളായിരുന്നു എന്നല്ല ഞാൻ പറയാൻ ഇവിടെ ഉദ്ദേശിക്കുന്നത്.

ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും പുരോഗമനം പറയുന്ന ശ്രിനിവാസൻ പ്രകൃതി ചികിത്സയുടെ വലയിൽ വീണുപോയത് ചികിത്സയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഇല്ലാത്തതുകൊണ്ടായിരുന്നു. മോഡേൺ മെഡിസിൻ്റെ സഹായം കൊണ്ടാണ് അദ്ദേഹത്തിന് ജീവിതം ഇപ്പോൾ നീട്ടിക്കൊണ്ടു പോകാൻ കഴിയുന്നത്.

ലിവർ സിറോസിസ് ആയിട്ടും ചികിത്സിക്കാതെ കൊണ്ട് നടന്നതുകൊണ്ടാണ് കൊച്ചിന്റെ ഹനിഫാ അകാല ചരമം പ്രാപിച്ചത്.
സംവിധായകൻ പത്മരാജൻ രോഗാതുരനായ കാലഘട്ടത്തിൽ പൂജയും ഹോമവും ആയുർവേദ ചികിത്സയും ആണ് എടുത്തിരുന്നത് എന്ന് അദ്ദേഹത്തിൻറെ ഭാര്യ പറയുന്നത് കേട്ടിട്ടുണ്ട്.

മോഡേൺ ചികിത്സയെ ഭയപ്പെട്ടിരുന്ന ആളായിരുന്നു ലോഹിതദാസ് .
അദ്ദേഹത്തിനോട് മമ്മൂട്ടി പലപ്രാവശ്യം ചികിത്സ എടുക്കാൻ പറഞ്ഞിട്ടും ഒഴിഞ്ഞു മാറിയിരുന്നായി പറയപ്പെടുന്നു.

ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെകുറിച്ച് ജിഷ്ണു തൻ്റെ മരണത്തിൻറെ അവസാന നാളുകളിൽ ഫേസ്ബുക്കിൽ എഴുതിയത് ഓർക്കുന്നുണ്ടാവുമല്ലോ.

ആലപ്പുഴയിൽ ഉള്ള ഒരു പ്രകൃതി ചികിത്സകൻ്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മൺമറഞ്ഞു പോയത്.

യൂനാനി വെള്ള ഗുളികകൾ സിദ്ധീഖ് സ്ഥിരമായി കഴിച്ചിരുന്നു എന്ന് ജനാർദ്ദനൻ പോലെയുള്ള ഒരാൾ പറയുമ്പോൾ അദ്ദേഹം ചികിത്സയിലെ അന്ധവിശ്വാസം എത്രത്തോളം വെച്ചുപുലർത്തിയിരുന്നു എന്ന് മനസ്സിലാക്കാം.

ശ്രീ ഉമ്മൻചാണ്ടിക്ക് കാൻസർ ബാധിച്ച പ്പോൾ സ്വന്തം മകൻ്റെ ചികിത്സാന്ധവിശ്വാസം അച്ഛനിൽ അടിച്ചേൽപ്പിച്ചത് രോഗം വഷളാക്കുന്നതിന് കാരണമായി.

അപവാദമായി പറയാനുള്ളത് മലയാളത്തിൽ ശ്രീ ഇന്നസെൻറും മമ്ത മോഹൻദാസും ആണ് . വിദ്യാഭ്യാസം വളരെ കുറവായിരുന്നെങ്കിലും ഇന്നസെൻറ് നല്ല സയന്റിഫിക് ടെമ്പറുള്ള മനുഷ്യനായിരുന്നു. അതുകൊണ്ട് തന്നെ രോഗം ചികിത്സിക്കുവാനും മരണത്തെ നീട്ടിക്കൊണ്ടുപോയി കലാജീവിതത്തിൽ കുറേക്കാലം കൂടി കഴിഞ്ഞുപോകാനും സാധിച്ചു.

ഒരാൾ ജീവിതത്തിൻ്റെ ഒരു മേഖലയിൽ ഉയർച്ചയിൽ എത്തി എന്നത് അദ്ദേഹത്തിൻറെ സയന്റിഫിക് ടെമ്പർ വർദ്ധിച്ചു എന്നതിൻ്റെ തെളിവല്ല . ആ മേഖലയിൽ മാത്രം അദ്ദേഹം കഴിവുള്ള ആളാണ് എന്ന് മാത്രമാണ് അത് തെളിയിക്കുന്നത്. അതുകൊണ്ട് നമുക്ക് അറിവില്ലാത്ത മേഖലകളിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഓരോരോ മേഖലയിലും അറിവുള്ളവരുടെ സഹായം തേടുകയാണ് ഉത്തമം.

Refrence : Sidic pa 

usamalayalee.com

You may also like

Leave a Comment