Home Indiaഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമാക്കി ഖലിസ്ഥാൻ അനുകൂലികൾ.

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമാക്കി ഖലിസ്ഥാൻ അനുകൂലികൾ.

by admin
0 comments
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമാക്കി ഖലിസ്ഥാൻ അനുകൂലികൾ

ഓസ്‌ട്രേലിയയിൽ നടന്ന ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തി. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നടന്ന ചടങ്ങിലാണ് സംഭവം. ഇന്ത്യൻ പൗരന്മാർ സമാധാനപരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തടിച്ചുകൂടിയപ്പോൾ, ഖലിസ്ഥാൻ അനുകൂലികൾ പതാകകളുമായി മുദ്രാവാക്യം വിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ നടന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നത് തടയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടിവന്നു.

മെൽബണിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ രണ്ടാമത്തെ അക്രമമാണിത്. ഒരാഴ്ച മുൻപ് മെൽബണിലെ ഒരു ഹിന്ദു ക്ഷേത്രം വിദ്വേഷ സന്ദേശങ്ങൾ എഴുതി വികൃതമാക്കിയിരുന്നു. സമീപത്തെ രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും സമാനമായ സംഭവങ്ങളുണ്ടായി. ഓസ്‌ട്രേലിയയിലെ ബൊറോണിയയിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിലും ഇതേപോലുള്ള ആക്രമണം നടന്നു. ഇത്തരം ആക്രമണങ്ങളെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ വിക്ടോറിയ ചാപ്റ്റർ തലവൻ മക്രന്ദ് ഭഗവത് ശക്തമായി അപലപിച്ചു.

Reference : Express Kerala

usamalayalee.com

You may also like

Leave a Comment