Home Newsഐ പി സി കുവൈറ്റ്‌) വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 9 മുതൽ അനിൽ ജോയ് തോമസ്.

ഐ പി സി കുവൈറ്റ്‌) വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 9 മുതൽ അനിൽ ജോയ് തോമസ്.

by admin
0 comments

ഒക്ലഹോമ /കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ (ഐ പി സി കുവൈറ്റ്‌) വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 9 ചൊവ്വാഴ്ച്ച മുതൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ (ഐ പി സി കുവൈറ്റ്‌) വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 9 ചൊവ്വാഴ്ച്ച മുതൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9.30 മണി വരെ നടക്കും.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസ് (യു എസ് എ) ഈ ദിവസങ്ങളിൽ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും.

സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഇവാൻജെലിസ്റ്റ് ബ്രദർ ജിസൻ ആന്റണി ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ (ഐ പി സി കുവൈറ്റ്‌) ക്വയറിനൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ (ഐ പി സി കുവൈറ്റ്‌) സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെൻസൻ തോമസ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ പ്രിയ ദൈവമക്കളെയും ഈ ആത്മീയ സംഗമത്തിലേക്ക് ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107

usamalayalee.com

You may also like

Leave a Comment