Home Articlesഎഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായ ദേവകി നിലയങ്ങോട് ഓർമ്മയായിട്ട് 2 വർഷം.

എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായ ദേവകി നിലയങ്ങോട് ഓർമ്മയായിട്ട് 2 വർഷം.

by admin
0 comments
ഇല്ലങ്ങളിലെ അകത്തളങ്ങളിൽ നടന്ന അനാചാരങ്ങൾക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്‌ത…. നമ്പൂതിരി സമുദായത്തിൽ നിന്ന് സമുദായ പരിഷ്കരണത്തിന്റ ഭാഗമായി പൊതുരംഗത്തേക്ക് വന്ന വനിതാ പ്രവർത്തകരിൽ പ്രമുഖയായ… എഴുപത്തഞ്ചാം വയസ്സിൽ എഴുത്തു തുടങ്ങി, സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ദേവകി നിലയങ്ങോട്. സാംസ്കാരിക വേദികളിലെ മികച്ച പ്രഭാഷകയുമായിരുന്നു. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
 
1928-ൽ പൊന്നാനിക്കടുത്ത മൂക്കുതല പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനത്തിന്റെയും മകളാണ്. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 
പെൺകുട്ടികൾക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിയ്ക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പള്ളിക്കൂടങ്ങളിൽ പോയിരുന്ന ആൺ കുട്ടികളിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങി. 1943-ലാണ് ചാത്തനൂർ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയുമായുള്ള വിവാഹം. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. നമ്പൂതിരി സമുദായത്തിന്റെ ആചാരക്രമങ്ങളുടെ കെട്ടുപാടുകളിൽ കഴിയേണ്ടിവന്ന അക്കാലത്തെ സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെ ആവിഷ്കരണത്തിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ പുസ്‌തകങ്ങൾ സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നഷ്ടബോധങ്ങളില്ലാതെ, യാത്ര കാട്ടിലും നാട്ടിലും, വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. ഇവ ഒറ്റപ്പുസ്‌തകമാക്കി കാലപ്പകർച്ച എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് കാലപ്പകർച്ച
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 2023 ജൂലൈ 6ന് അന്തരിച്ചു. സഹോദരൻ ചിത്രൻ നമ്പൂതിരിപ്പാട് മരിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു അന്ത്യം.
 
പാർവ്വതി നിലയങ്ങോട്
 
 തെല്ലും വിദ്യാഭ്യാസം നേടാനാവാത്ത ഞാന്‍ ഒരു തുണ്ടു കടലാസ്സില്‍പോലും എന്തെങ്കിലും എഴുതുവാന്‍ മുതിര്‍ന്നിട്ടില്ല. അക്കാലത്ത് കണ്ടതും കേട്ടതുമെല്ലാം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചതുകൊണ്ടാകാം അവ അടിത്തട്ടില്‍ മങ്ങാതെ കിടന്നത്.. തന്റെ എഴുത്തിനെ കുറിച്ച് ദേവകി നിലയങ്ങോട് പറഞ്ഞിട്ടുള്ളത്. 
 
Saji Abhiramam 
usamalayalee.com

You may also like

Leave a Comment