Home Businessആവശ്യമുണ്ട് വിഷരഹിത വാര്‍ത്തകള്‍..

ആവശ്യമുണ്ട് വിഷരഹിത വാര്‍ത്തകള്‍..

by News Desk
0 comments

കേരളത്തില്‍ വിഷരഹിതമായ പച്ചക്കറികള്‍ കിട്ടാനില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. അതുപോലെ മറ്റൊരു സത്യമാണ് ഈ രാജ്യത്ത് ടോക്സിക്കല്ലാത്ത വാര്‍ത്തകള്‍ ലഭിക്കുന്നില്ലായെന്നത്.

പ്രസിഡന്‍റ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നിലവില്‍ വന്നു. മാര്‍ക്കറ്റ് അതിനോട് പ്രതികരിക്കുന്നുണ്ട്. പക്ഷെ, ന്യായീകരണതൊഴിലാളികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്കറ്റിലെ താഴ്ചകള്‍ മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നാണ്.

നിലവില്‍വന്ന താരിഫിന്റെ പ്രത്യാഘാതങ്ങള്‍ സത്യസന്ധമായി ആരും പറയുന്നില്ല; ആരും വിലയിരുത്തുന്നില്ല.. ഇവിടെ നടക്കുന്ന ചര്ച്ചയെല്ലാം ഇന്ത്യയ്ക്ക് ആ അധികചുങ്കം ചുമത്തിയതുകൊണ്ട് അമേരിക്കയെന്ന രാജ്യത്തിനും അവിടത്തെ പാവം ജനതയ്ക്കും ഉണ്ടാകാന്‍പോകുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ്.

അപ്രധാനമായി വരുന്ന വാര്‍ത്തകളില്‍ നിന്നും തിരിപ്പൂര്‍, നോയിഡ, സൂറത്ത്, എന്നിവടങ്ങളിലെ വസ്ത്ര, തുണിത്തര നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവച്ച കാര്യം മനസിലാക്കാം. വിയറ്റ്നാം, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ ചെലവില്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന എതിരാളികള്‍ക്ക് മുന്നില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്തതാണ് കാരണം.

എങ്കിലും ഭാവം ഇതാണ് – പാവം അമേരിക്കക്കാര്‍.

You may also like

Leave a Comment