Home Americaഅസിം മുനീറിൻ്റെ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ്; യു എസ് പ്രത്യേക പരിഗണന നല്‍കുന്നത് വിചിത്രം.

അസിം മുനീറിൻ്റെ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ്; യു എസ് പ്രത്യേക പരിഗണന നല്‍കുന്നത് വിചിത്രം.

by News Desk
0 comments

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. യു എസ് മണ്ണില്‍ നിന്ന് ഇന്ത്യയ്ക്ക് നേരെ ആണവ ഭീഷണി ഉയര്‍ത്തിയ വ്യക്തിക്ക് അമേരിക്ക ഇത്രയും പ്രത്യേക പരിഗണന നല്‍കുന്നത് വിചിത്രമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

ഫ്‌ളോറിഡയിലെ ടാമ്പയില്‍ പാകിസ്ഥാന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തില്‍ തന്റെ രാജ്യം നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ആണവായുധ പ്രയോഗം ഭീഷണി ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ന്യൂഡല്‍ഹി പാകിസ്ഥാനിലേക്കുള്ള ജലം തടസ്സപ്പെടുത്തിയാല്‍ ഇസ്ലാമാബാദ് ഇന്ത്യന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നും പാകിസ്ഥാന്‍ ആര്‍മി മേധാവി മുന്നറിയിപ്പ് നല്‍കി.

ഈ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നതായി ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സൗഹൃദപരമായ ഒരു മൂന്നാം രാജ്യത്തിന്റെ മണ്ണില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് നല്‍കിയ വ്യക്തമായ സന്ദേശത്തില്‍ പറഞ്ഞു.

Reference : Sanghamam

usamalayalee.com

You may also like

Leave a Comment