ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും
ന്യൂജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും ഈ വര്‍ഷം സെപ്റ്റംബര്‍ 2 ശനി മുതല്‍ സെപ്റ്റംബര്‍ 9 ശനി വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു.
അനുഗ്രഹീത വചന സുവിശേഷകരുടെ വചന ശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.
വി. കുര്‍ബ്ബാനയെ തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ധ്യാനം ഉണ്ടാിരിക്കും.ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി കര്‍ത്തൃ സന്നിധിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ആനുഗ്രഹീത മദ്ധ്യസ്ഥതയില്‍ ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റെവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു.
കാര്യപരിപാടി
സെപ്റ്റംബര്‍ 2 ശനി: 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന റെവ. ഫാ. എല്‍ദോസ് കെ. പി., തുടര്‍ന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുസ്മരണ ശുശ്രൂഷ.വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം ശ്രി ഷിബു പീടിയേക്കല്‍, ആശീര്‍വാദം, ഡിന്നര്‍.
സെപ്റ്റംബര്‍ 3 ഞായര്‍: 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന,റവ.ഫാ.ഡോ. പോള്‍ പറമ്പത്ത്, , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം ശ്രി ഷിബു പീടിയേക്കല്‍ , ആശീര്‍വാദം, ഡിന്നര്‍.
സെപ്റ്റംബര്‍ 4 തിങ്കള്‍: രാവിലെ 8.15 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.00 വി.കുര്‍ബ്ബാന റവ. ഫാ. വിവേക് അലക്സ്, വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം ശ്രി ഷിബു പീടിയേക്കല്‍ , ആശീര്‍വാദം, ഡിന്നര്‍.
സെപ്റ്റംബര്‍ 5, ചൊവ്വ: രാവിലെ 7.00 ന് പ്രഭാത പ്രാര്‍ത്ഥന, 7.30 മണിക്ക് വി. കുര്‍ബ്ബാന റവ. ഫാ. ആകാഷ് പോള്‍, ധ്യാനം , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം ശ്രി ഷിബു പീടിയേക്കല്‍ , ആശീര്‍വാദം.
സെപ്റ്റംബര്‍ 6: ബുധന്‍: രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് ,ആര്‍ച്ച് ബിഷപ്പ് ഓഫ് മലങ്കര ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്ക ആന്‍ഡ് കാനഡ. വൈകുന്നേരം 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം റവ. ഫാ. സജി മര്‍ക്കോസ് കോതകേരില്‍ ആശീര്‍വാദം, ഡിന്നര്‍.
സെപ്റ്റംബര്‍ 7 വ്യാഴം: രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, റവ. ഫാ. സജി മര്‍ക്കോസ് കോതകേരില്‍ , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം റവ. ഫാ. സജി മര്‍ക്കോസ് കോതകേരില്‍, ആശീര്‍വാദം ,ഡിന്നര്‍.
സെപ്റ്റംബര്‍ 8 വെള്ളി: രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, റവ. ഫാ. സിബി ഏബ്രഹാം , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 സുവിശേഷ പ്രസംഗം റവ. ഫാ. സജി മര്‍ക്കോസ് കോതകേരില്‍ ആശീര്‍വാദം, ഡിന്നര്‍.
സെപ്റ്റംബര്‍ 9 ശനി: വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ 8.15 പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, അഭിവന്ദ്യ അയൂബ് മാര്‍ സില്‍വാനോസ്, ആര്‍ച്ച് ബിഷപ്പ്, ആര്‍ച്ച് ഡയോസിസ് ഓഫ് ക്നാനായ ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്ക ആന്‍ഡ് കാനഡ. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്നേഹ വിരുന്ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് വികാരി (732) 2726966
ഷെവ. സി.കെ. ജോയ് വൈസ് പ്രസിഡന്‍റ് (201)355-6892
സാജന്‍ സാമുവേല്‍ സെക്രട്ടറി (201) 417-7885 ബേബി ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി (201) 398-3011
സുരേഷ് ബേബി, ട്രഷറര്‍ (732) 763-6665 തോമസ് ഐസക്ക് ജോയിന്‍റ് ട്രഷറര്‍(201) 873-6683