By: പ്രൊഫ. മേരി തോമസ്
ഈ പ്രപഞ്ചത്തിന്‍െറ സര്‍വാധിപതിയായ സ്രഷ്ടാവും, സര്‍വശക്തനും സര്‍വജ്ഞാനിയും ഒക്കെയായി ദൈവത്തെ ചിത്രീകരിക്കുമ്പോള്‍ത്തന്നെ , മനുഷ്യവര്‍ഗ്ഗത്തിന്‍െറ സ്നേഹവാനായ പിതാവും പരിപാലകനും എന്ന നിലയിലും നാം ദൈവത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. കുറേക്കൂടെ വിശദീകരിച്ചാല്‍, തന്‍െറ സൃഷ്ടികളെ സ്നേഹിയ്ക്കുകയും കരുതുകയും ചെയ്യുമ്പോള്‍ ദയയും ദീര്‍ഘക്ഷമയും, കൃപയും മനസ്സലിവും ഉള്ളവന്‍, ആശ്വാസത്തിന്‍െറയും സമാധാനത്തിന്‍േറയും ഉടയവന്‍എന്നൊക്കെ എത്രയെത്ര വിശേഷണങ്ങള്‍ നമുക്കു നല്‍കാനുണ്ട്?
ഈ ദൈവത്തോടു നമുക്കുള്ള ബന്ധം എന്തായിരിക്കണം? ആ ബന്ധം ഉളവാക്കാനും നിലനിര്‍ത്താനും ദൈവം എന്തൊക്കെ ചെയ്യണം?
ദൈവത്തെ വ്യക്തിപരമായി അടുത്തറിഞ്ഞ, ഏറ്റവും ദൃഢമായ ബന്ധം പുലര്‍ത്തിയ അനേകരുടെ ചരിത്രം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ വിശ്വാസ വീരന്മാരുണ്ട്, രാജാക്കന്മാരുണ്ട്, പ്രവാചകന്മാരുണ്ട്, സകല ലോകജ്ഞാനവും നേടിയവരുണ്ട്, വിദ്യാവിഹീനരുണ്ട്. ദൈവമാകട്ടെ, തന്‍െറ എല്ലാ സൃഷ്ടികളോടും അവരുടെ ജീവിത സാഹചര്യവും പ്രവര്‍ത്തനമേഖലയും എന്തുമാകട്ടെ, കൂട്ടായ്മയും ബന്ധവും ആഗ്രഹിക്കുു. ആധുനിക കാലഘട്ടത്തിലേയ്ക്കു വരുമ്പോഴും ദൈവത്തെ അനുസരിച്ചിരുന്ന, അവനുവേണ്ടി കഷ്ട നഷ്ടങ്ങള്‍ സഹിക്കുകമാത്രമല്ല, ജീവത്യാഗം പോലും ചെയ്തിട്ടുള്ള എത്രയോ മഹദ്വ്ക്തികളുടെ ജീവിതകഥ നാം വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ ദൈവത്തെ അകലെയോ ഉയരത്തിലോ സ്ഥിതിചെയ്യുന്നവനായിട്ടല്ല, ഏതവസ്ഥയിലും തങ്ങളോടൊപ്പമുള്ള, തങ്ങളുടെ ദൈനംദിന ജീവിതത്തോട് അഭേദ്യമായ ബന്ധമുള്ള ശക്തിയായിട്ടാണ് കണ്ടത്.
നമ്മുടെ സ്ഥിതിയോ? ദൈവത്തോടു നമുക്കുള്ള ബന്ധത്തെ എങ്ങനെ വിവരിക്കാം? വര്‍ഷങ്ങള്‍ക്കു മുമ്പു മാനസാന്തരപ്പെട്ട് ദൈവഭാഗത്തേയ്ക്കു വന്നവരാണെന്നു നമുക്കു നമ്മെക്കുറിച്ച് പറയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ദൈവത്തോടുള്ള ബന്ധത്തില്‍ നാം എവിടെയാണ്? ഏറ്റവും അടുത്ത ബന്ധം പലര്‍ത്തുന്നതിനു ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കോം. അതായത്, നമ്മുടെ സ്വയത്തെ ത്യജിയ്ക്കുക, നമ്മുടെ ഇഷ്ടങ്ങളെ അവന്‍െറ ഇഷ്ടത്തിനു വിധേയമാക്കുക തുടങ്ങി നമുക്കു വളരെ പ്രയാസമുള്ള നിലപാടുകള്‍ എടുക്കേണ്ടി വന്നേക്കോം. അപ്പോള്‍, സാധാരണ സംഭവിക്കുതെന്താണ്?
സ്ഥിതിഗതികള്‍ ആ നിലയിലേയ്ക്കെത്തുമ്പോള്‍, നമ്മുടെ ആദ്യത്തെ ആവേശത്തിനു ശക്തി കുറയും. നമ്മുടെ സൗകര്യത്തിനുവേണ്ടി നാം തന്നെ നിര്‍മ്മിയ്ക്കുന്ന നിസ്സംഗതയുടെ തുരുത്തില്‍ നാം ഒതുങ്ങിക്കൂടും. ദൈവത്തോടുള്ള ബന്ധം, കൂട്ടായ്മയുടേയും സഹവര്‍ത്തിത്വത്തിന്‍േറയും ബന്ധം, നിലനിര്‍ത്താന്‍, ദൈവഹിതപ്രകാരമുള്ള മാറ്റങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും വിധേയമാകേണ്ട സാഹചര്യവും വരുമ്പോള്‍ നാം പിന്തിരിയും. ബാഹ്യമായ, നാമമാത്രമായ ഒരു ബന്ധത്തില്‍ തൃപ്തിപ്പെട്ടു, നാം നിഷ്ക്രിയരാകും. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നാം ഭക്തരും ആത്മികതയുള്ളവരും ഒക്കെ ആയിരിക്കും. എന്നാല്‍ ദൈവവുമായി വ്യക്തിപരമായി ഉണ്ടായിരിക്കേണ്ട സജീവവും ആത്മാര്‍ത്ഥവുമായ ബന്ധത്തിന്‍േറയും സഖിത്വത്തിന്‍േറയും ശക്തി കുറയുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. അതു നമ്മുടെ ആത്മികമായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്തം ഹാനികരമാണ് എന്നു മാത്രമല്ല, ഒടുവില്‍ നമ്മുടെ ആത്മികമായ മരണത്തിന് അതു വഴിയൊരുക്കുകയും ചെയ്യും.
ദൈവവുമായുള്ള ബന്ധത്തേയും കൂട്ടായ്മയേയും വളര്‍ത്തിയെടുക്കുന്നതും നിലനിര്‍ത്തുന്നതും എന്താണ്?
നമ്മുടെ ആരാധന. ആവശ്യങ്ങളും അപേക്ഷകളും അര്‍പ്പിക്കുക. മാത്രമല്ല, ദൈവത്തെ ഉള്‍ക്കൊള്ളുക, ദൈവ സന്നിധിയിലെ സന്തോഷവും സംതൃപ്തിയും കണ്ടെത്തുക, ഈ അനുഭവത്തില്‍ ഒരു പ്രത്യേക അടുപ്പം ദൈവത്തോടുണ്ടായതായി തിരിച്ചറിയുക, നന്ദിയും സ്തോത്രവും നിറഞ്ഞ ഹൃദയത്തോടെ അവനെ സ്തുതിക്കുക, ആരാധിക്കുക. ശിഷ്യന്മാരുടെ അപേക്ഷ അനുസരിച്ച് യേശു അവരെ പ്രാര്‍ത്ഥിയ്ക്കാന്‍ പഠിപ്പിച്ചപ്പോള്‍, “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,” എന്ന്. ദൈവത്തെ അഭിസംബോധന ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. തികഞ്ഞ സ്നേഹവും ആശ്രയവും അടുപ്പവുമെല്ലാം അടങ്ങിയിരിക്കുന്ന സംബോധന. ആ പ്രാര്‍ത്ഥനയുടെ പകുതി ഭാഗവും ദൈവത്തിനു പരമമായ സ്ഥാനം നല്‍കിക്കൊണ്ടുള്ളതാണ്. അവന്‍െറ നാമം വിശുദ്ധീകരിക്കപ്പെടണം, രാജ്യം വരണം, ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണം, അതിനുശേഷം മാത്രമാണ് സ്വന്തം ആവശ്യങ്ങള്‍, അന്നത്തെ ആഹാരം, കടങ്ങളുടെ പരിഹാരം, ദുഷ്ടനില്‍നിുള്ള രക്ഷ, മുതലായ ഭൗതികമായ ആവശ്യങ്ങള്‍ നിരത്തേണ്ടത്.
ആരാധന എങ്ങനെയുള്ളതായിരിക്കണം? ദൈവത്തോടുള്ള സ്നേഹ ബഹുമാനങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥ ആരാധന ഉളവാകേണ്ടത്.
അവനില്‍ നിന്നു ലഭിയ്ക്കുന്ന ആത്മികവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ക്കുവേണ്ടി അവനെ നന്ദിയോടുകൂടെ സ്തുതിയ്ക്കേണ്ടതു തന്നെ . എന്നാല്‍ അതിലപ്പുറമായി, സര്‍വശക്തനും സ്നേഹവാനുമായ പിതാവായി കണ്ടുകൊണ്ട് ഭയഭക്തിയോടുകൂടെ ആരാധിക്കണം. വിനയത്തോടും ആദരവോടുംകൂടെ നമ്മുടെ അന്തരാത്മാവ് അവനെ വണങ്ങുമ്പോള്‍, അവിടെ വാക്കുകള്‍ വേണമെന്നില്ല. ഭാഷയും വ്യാകരണവും അവന്‍െറ സിധിയില്‍ അപ്രധാനമാണ്. ഹൃദയം വികാരഭരിതമാകുമ്പോള്‍, പലപ്പോഴും വാക്കുകള്‍ അപര്യാപ്തമാകും. നമ്മുടെ വികാരങ്ങളുടേയും, വിചാരങ്ങളുടേയും ആത്മാര്‍ത്ഥമായ ആവിഷ്കാരമായിരിക്കണം നമ്മുടെ ആരാധന.
വിശുദ്ധനായ ദൈവത്തെ വിശുദ്ധിയിലാണ് ആരാധിക്കേണ്ടത്. ഹൃദയത്തെ സ്പര്‍ശിക്കാത്ത, ബാഹ്യമായ ചടങ്ങുകള്‍ക്കു പ്രാധാന്യം നല്‍കിയിരുന്ന മതപ്രമാണിമാരെ തിരുത്തിക്കൊണ്ട് ഒരു വലിയ സത്യമാണ് യേശു വ്യക്തമാക്കുന്നത് . ഈ ദോഷങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ, ദൈവത്തിന്‍െറ വിശുദ്ധിയുടെ മുമ്പില്‍ നില്‍ക്കാന്‍ നാം യോഗ്യരാവുകയില്ല.
ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തിലിരിയ്ക്കുന്ന, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് സാറാഫുകള്‍ ആര്‍ത്തുവിളിയ്ക്കുന്ന ദൈവത്തെ കണ്ടപ്പോള്‍ യെശയ്യാ പ്രവാചകന്‍ സ്വയം മറന്ന് വിനയത്തോടും ആത്മാര്‍ത്ഥതയോടും കൂടെ സമ്മതിക്കുന്നു, ” എനിയ്ക്കു അയ്യോ കഷ്ടം, ഞാന്‍ ശുദ്ധതയില്ലാത്ത അധരങ്ങളുള്ള മനുഷ്യന്‍” എന്ന് . ഇങ്ങനെ ദൈവത്തിന്‍െറ പരിശുദ്ധിയുടേയും മഹത്വത്തിന്‍േറയും മുമ്പില്‍, നമ്മള്‍ അശുദ്ധിയും അരിഷ്ടതയും ഉള്ളതുപോലെ കാണുകയും ഏറ്റുപറയുകയും ചെയ്യുന്ന യെശയ്യാവിനെ, യാഗപീഠത്തിലെ തടിക്കനലാല്‍ സകല അകൃത്യവും നീക്കി ദൈവദൂതന്‍ ശുദ്ധീകരിക്കുന്നു.
നാം പാപികളും പാപം ചെയ്യാനുള്ള പ്രവണത നമ്മില്‍ ശക്തവും ആയതുകൊണ്ട്, വിശുദ്ധിയില്‍ വസിക്കുന്നവനായ ദൈവത്തെ യഥാവിധി ആരാധിക്കാന്‍ കഴിയണമെങ്കില്‍, അവന്‍െറ ശുദ്ധീകരണത്തിന് നാം വഴങ്ങേണ്ടതുണ്ട്. മാനസാന്തരപ്പെട്ടതുകൊണ്ട്, പാപത്തിനു നമ്മുടെമേല്‍ വീണ്ടും ആധിപത്യം കിട്ടിക്കൂടായ്കയില്ല. നാം എപ്പോഴും പരീക്ഷിക്കപ്പെടുന്നവരാണ്. ഒരിക്കല്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച പാപം തന്നെ മറ്റൊരവസരത്തില്‍ നമ്മില്‍ കടന്നുകൂടി എന്നും വരാം. നമ്മുടെ അബോധമനസ്സില്‍ നാം അടിച്ചമര്‍ത്തി വെച്ചിട്ടുള്ള പാപപ്രകൃതി, തക്ക അവസരം നോക്കി ബോധമനസ്സിലേയ്ക്ക് കയറിവന്ന് നമ്മെക്കൊണ്ട് പാപം ചെയ്യിച്ചേക്കാം. അപ്പോള്‍, പാപത്തെ വെറുക്കുന്നവനായ ദൈവത്തോട്, പാപ സ്വഭാവത്തിന് അപ്പഴപ്പോള്‍ വിധേയപ്പെട്ടുപോകുന്ന വിശ്വാസി കൂട്ടായ്മ ആചരിക്കുന്നതെങ്ങനെ? അതിനുള്ള ഉത്തരം, തന്‍െറ പുത്രന്‍െറ വിലയേറിയ രക്തത്താല്‍ ദിനംതോറുമുള്ള കഴുകല്‍ അഥവാ ശുദ്ധീകരണം-വിശ്വാസി പ്രാപിക്കുന്നതുകൊണ്ട്, ദൈവത്തോടുള്ള ബന്ധം തകരാതെ കൂട്ടായ്മയില്‍ മുന്നോട്ടു പോകാന്‍ സാധിയ്ക്കുന്നു എന്നതാണ്. നമ്മുടെ പാപത്തിന്‍െറ ശിക്ഷ, യേശുക്രിസ്തു ക്രൂശില്‍ വഹിച്ചതുകൊണ്ട്, ക്രിസ്തുയേശുവിലുള്ളവരായ നമുക്കു ശിക്ഷാവിധിയില്ല. അവന്‍െറ രക്തം നമ്മെ ശുദ്ധീകരിക്കുന്നു, നമുക്കു പാപക്ഷമ ലഭിയ്ക്കുന്നു. സത്യമായ അനുതാപവും ഏറ്റുപറച്ചിലും നമ്മുടെ പക്ഷത്തു നിന്നുണ്ടാകുമ്പോള്‍, അവന്‍ നമ്മോടു ക്ഷമിക്കുന്നു . ചിന്തയില്‍, ആഗ്രഹത്തില്‍, ഉദ്ദേശ്യത്തില്‍, പ്രവൃത്തിയില്‍ ഒക്കെ വരാവുന്ന പാപങ്ങള്‍ അവന്‍െറ ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാണ്. അവന്‍െറ വിശുദ്ധ രക്തം എത്ര കടുംചുവപ്പായ പാപത്തേയും ഹിമം പോലെ വെളുപ്പിക്കുന്നു.
തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ നിരസിയ്ക്കാന്‍ ദൈവസ്നേഹത്തിനു സാദ്ധ്യമല്ല. നമ്മെ ശുദ്ധീകരിക്കുന്നതിന് , നേര്‍വഴിയ്ക്കു നടത്തുന്നതിന് , ആശ്രയവും അനുസരണയും പഠിപ്പിയ്ക്കുന്നതിന്, ദൈവം ചിലപ്പോഴൊക്കെ അച്ചടക്കത്തിന്‍േറയും അഭ്യാസത്തിന്‍േറയും മാര്‍ഗ്ഗം സ്വീകരിക്കും. അതു ഞെരുക്കത്തിന്‍േറയോ, പീഢയുടേയോ, കഷ്ടതയുടേയോ മാര്‍ഗ്ഗമായിരിയ്ക്കും. സ്നേഹവും വാത്സല്യവുമുള്ള, കരുതലും ദീര്‍ഘദൃഷ്ടിയുമുള്ള ഒരു പിതാവ് തന്‍െറ മക്കളെ കര്‍ശനമായ അച്ചടക്കത്തിന്‍േറയും പരിശീലനത്തിന്‍േറയും വഴികളില്‍ നടത്തുന്നു. തെറ്റു ചെയ്യുമ്പോള്‍ ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്യുന്നു. അതുപോലെ, സ്വര്‍ഗ്ഗീയ പിതാവായ ദൈവവും തന്‍െറ മക്കളായ വിശ്വാസികളോടു ഇടപെടുന്നു. ചില സാഹചര്യങ്ങളില്‍, എന്തു തെറ്റു ചെയ്തിട്ടാണ് എന്നു നാം ചോദിച്ചു പോകും. ചിലപ്പോള്‍ യാതൊരു ന്യായീകരണവും കണ്ടെത്തുകയില്ല. തന്നെയുമല്ല, ചില കഠിനാനുഭവങ്ങള്‍ നമ്മുടെ തെറ്റിന്‍െറ ശിക്ഷയാകണമെന്നില്ല. പലതിന്‍േറയും ഉദ്ദേശ്യവും പ്രയോജനവും ഒന്നും അതതു സമയത്തു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു വരും. അപ്പോഴും ദൈവത്തിന്‍െറ പരമാധികാരത്തിലും സ്നേഹത്തിലും വിശ്വസിക്കുക എത്, ഇളകിമറിയുന്ന ഈ ലോകത്തില്‍ ശാന്തത പാലിച്ചുകൊണ്ട് ജീവിക്കാന്‍ അത്യന്താപേക്ഷിതമാണ്.
അവന്‍െറ ഇടപെടലുകളെ തികച്ചും ആത്മികമായി കാണുകയും അവയോടു പൂര്‍ണ്ണ സമ്മതത്തോടെ പ്രതികരിക്കുകയും ചെയ്യേണ്ടതാണ്. അവ പല രൂപത്തില്‍ നമ്മുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടേയ്ക്കാം. പക്ഷെ, അവ എപ്പോഴും സ്നേഹത്തോടുകൂടെ രൂപം കൊടുത്തവയും ദൈവത്തോടു ഗാഢവും ദൃഢവുമായ ബന്ധം പുലര്‍ത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളവയും ആയിരിക്കും.