പട്ടുനൂൽപ്പുഴു.

Date:

പി. റ്റി. കോശിയച്ചൻ.
+ 91 9495913953
 
മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന പട്ടുനൂൽ പുഴുക്കൾ മൾബറി തുടങ്ങിയ ചില ചെടികളുടെ ഇലകൾ തിന്നു വളരുന്നു. വളർച്ച പൂർത്തിയാകുമ്പോൾ അത് നിർമ്മിക്കുന്ന ഒരു നൂലുകൊണ്ട് ഒരു കൊട്ടാരം (സമാധിദശ – കൊക്കൂൺ) ഉണ്ടാക്കി ബാഹ്യലോകവുമായി ഒരു ബന്ധവും പുലർത്താതെ അതിനുള്ളിൽ സമാധിയിൽ കഴിയുന്നു. ഈ പുഴുക്കളെ വളർത്തുന്നവർ പട്ടുനൂൽ ഉണ്ടാക്കുവാൻ പുഴുവിനെ അതിൻ്റെ കൂടോടെ ചൂടു വെള്ളത്തിലിട്ടു കൊല്ലും. പിന്നീട് അതിൻ്റെ അറ നിർമിച്ചിരിക്കുന്ന പട്ടുനൂൽ എടുക്കുന്നു. (ഗൂഗിൾ).
 
അനേക മനുഷ്യരെ സംബന്ധിച്ചും, അവർ ഈ പട്ടുനൂൽ പുഴുക്കളെ പോലെയാണ് എന്ന് പറയാം. ഈ പുഴുക്കളെപ്പോലെ തങ്ങൾ നിർമ്മിച്ചിരിക്കുന്ന കൊട്ടാരത്തിൽ തങ്ങൾ സുരക്ഷിതരാണ് എന്നവർ കരുതുന്നു. യഥാർത്ഥത്തിൽ അവർ സ്വയം തങ്ങൾക്കു തന്നെ തടവറ നിർമ്മിക്കുകയാണ്. ചുറ്റുപാടും പാർക്കുന്ന മിക്കവരെയും അറിയാത്തവരാണ് പല ആളുകളും. തങ്ങളുടേതായ ഒരു ലോകം, തങ്ങളുടെ നിലയ്ക്കും വിലയ്ക്കും യോജിക്കുന്ന ചിലരുമായി മാത്രം ബന്ധം. അങ്ങനെ വലിയൊരു സമൂഹത്തിൽ നിന്നും അകന്നു ജീവിക്കുന്നവർ! തങ്ങൾ തന്നെ സൃഷ്ടിച്ച അറയ്ക്കുള്ളിൽ സ്വയം തടവുകാരായി കഴിയുന്നു. അവർ തങ്ങളുടെ സംവിധാനങ്ങളുടെ ഉള്ളിൽ സുരക്ഷിതരാണ് എന്നാണ് കരുതുന്നത്.
 
എന്നാൽ ദൈവം നൽകിയ നന്മകൾ ഇങ്ങനെ ഒരു കൊക്കൂൺ ജീവിതം നയിക്കുന്നതിനാണോ? മനുഷ്യ ജീവിതത്തിൽ സമാധി എന്നത് ധ്യാനത്തിന്റെ അവസരമാണ്! അത് ചുറ്റുപാടുമുള്ള ലോകത്തിൽ നിന്നും അകന്നു നിൽക്കുന്നതിനല്ല, എന്നാലോ ആ ചുറ്റുപാടുമുള്ള ഏവരുടെയും അനുഗ്രഹത്തിനു വേണ്ടി ജീവിപ്പാൻ ഒരുക്കപ്പെടുന്നതിനാവണം. നമ്മുടെ ചുറ്റുപാടും പാർക്കുന്നവർ നല്ല മനുഷ്യരായിരിക്കുന്നത് നമുക്ക് ഇഷ്ടമാണ്. എന്തെന്നാൽ അവർ നല്ലവരായാൽ നമുക്ക് അവരിൽ നിന്ന് ഉപദ്രവമോ നഷ്ടമോ ഒന്നും ഉണ്ടാവില്ലല്ലോ. എന്നാൽ ചുറ്റുമുള്ളവർ നല്ലവരാകുന്നത് അവരിലെ നന്മ കണ്ടെത്തുവാൻ നമുക്ക് കഴിയുമ്പോഴാണ്. പലപ്പോഴും നാം മറ്റുള്ളവരുടെ ദോഷങ്ങളാണ് കാണുന്നത് എന്നതിനാൽ അവരുമായി വേണ്ടുന്ന സംസർഗം സാധ്യമാകുന്നില്ല. മാത്രമല്ല, നാം അവരിൽ നിന്ന് സ്വയം അകലുകയുമാണ്. അപ്പോൾ അവർ ചീത്തയും നാം നല്ലവരുമായിരിക്കും. എന്നാൽ അവരിലെ നന്മ കണ്ടെത്തി അവരുമായുള്ള ബന്ധത്തിൽ ജീവിക്കുവാൻ കഴിയുമ്പോൾ അവർ നമുക്കും ഏറ്റവും നല്ലവരായിരിക്കും.
 
അങ്ങനെ ജീവിക്കുന്നതിന് നമ്മുടെ കൊക്കൂൺ ജീവിത നിലവാരത്തിൽ സാധ്യമല്ല. ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും സ്നേഹിപ്പാൻ നമുക്ക് കഴിഞ്ഞാൽ അവരെന്നും നമുക്കും നല്ലവരായിരിക്കും. നമ്മുടെ സുഖകരമായ അറകളെ ഭേദിച്ച്‌ സമൂഹത്തിന്റെ അനുഗ്രഹത്തിനു വേണ്ടി ജീവിക്കാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ പട്ടുനൽ പുഴുക്കളുടെ അനുഭവമായിരിക്കും നമുക്കും. സമൂഹത്തിന്റെ അനുഗ്രഹത്തിനായി ജീവിപ്പാൻ നമ്മെയും നമുക്കുള്ളവയെയും നമുക്ക് സമർപ്പിക്കാം. നിശ്ചയമായും നാളെ അനുഗ്രഹമായി തീരും.
 
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...