ഒരു തമാശക്കഥ

Date:

ഒരു തമാശക്കഥ
പി. റ്റി. കോശിയച്ചൻ

മെഡിക്കൽ കോളേജിലെ ഒരു പ്രൊഫസർ പുതിയ ബാച്ചിന് ലാബിലെ കാര്യങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു. അവരുടെ മുൻപിൽ മേശപ്പുറത്ത് ഒരു മൃതദേഹവും ഉണ്ടായിരുന്നു. പ്രൊഫസർ പറഞ്ഞു: “മൃതദേഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മിൽ ഉണ്ടായിരിക്കേണ്ട മൂന്നു ഗുണങ്ങൾ ഞാൻ ഓർമ്മിപ്പിക്കുന്നു. 1. ഭയമില്ലായ്മ. 2). അറപ്പില്ലായ്മ. ഇതു പറഞ്ഞിട്ട് അദ്ദേഹം തന്റെ വിരൽ മൃതദേഹത്തിന്റെ മൂക്കിലേക്ക് കടത്തി. എന്നിട്ട് വിരൽ വായിലേക്ക് വെച്ചു. വിദ്യാർത്ഥികളും അങ്ങനെ ചെയ്യുവാൻ ആവശ്യപ്പെട്ടു. വളരെ അറപ്പോടെങ്കിലും അവരും അത് ചെയ്തു. അദ്ദേഹം തുടർന്നു: “മൂന്നാമത്തെ ഗുണം നിരീക്ഷണ പാടവം”. അദ്ദേഹം തുടർന്നു: “എല്ലാ കാര്യങ്ങളും നന്നായി വ്യക്തമായി കാണുവാൻ കഴിയണം. നിങ്ങൾക്ക് ആ ഗുണം ഉണ്ടായിരുന്നെങ്കിൽ ഞാൻ മൂക്കിൽ വച്ചത് ചൂണ്ടുവിരലും വായിൽ വച്ചത് നടുവിരലുമായിരുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുമായിരുന്നു.” (ഗൂഗിൾ).

ഇത് ഒരു തമാശ കഥയാണ്. പക്ഷേ ഇതിൽ പ്രതിപാദിച്ചിരിക്കുന്ന മൂന്ന് കാര്യങ്ങളും ഡോക്ടേഴ്സിനു മാത്രമല്ല നാം എല്ലാവർക്കും എപ്പോഴും ഉണ്ടായിരിക്കേണ്ട വളരെ പ്രാധാന്യമുള്ള ഗുണങ്ങളാണ്. ഭയമില്ലാത്തവരായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. ജീവിതത്തിൽ അനവധി പ്രശ്നങ്ങൾക്കും കാരണം ഭയം തന്നെയാണ്. യഥാർത്ഥത്തിൽ ദൈവഭയമുള്ളവർക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. ഭയമില്ലാതെ ജീവിക്കാനുള്ള യഥാർത്ഥ മാർഗ്ഗം ദൈവഭയം ഉണ്ടായിരിക്കുക എന്നത് മാത്രമാണ്. അതുപോലെ പലതിനോടും അറപ്പും വെറുപ്പും ഉള്ളവരാണ് നാം. എന്നാൽ യഥാർത്ഥമായ അറപ്പ് തിന്മയോട് ആയിരിക്കണം. തിന്മയെ വെറുക്കുന്നവർക്ക് മറ്റൊന്നിനോടും വെറുപ്പുണ്ടാവില്ല. കാരണം, മറ്റെന്തി നോടുമുള്ള വെറുപ്പ് തിന്മ തന്നെയാണ്. നിരീക്ഷണ പാടവം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുവാൻ കഴിയണം. എങ്കിൽ മാത്രമേ ശരിയാം വിധം പ്രതികരിക്കുവാൻ നമുക്ക് കഴിയുള്ളൂ. നമ്മുടെ പ്രതികരണം ശരിയാം വിധമല്ലെങ്കിൽ അത് നമുക്കും സമൂഹത്തിനും ദോഷകരമായിരിക്കും. പലപ്പോഴും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ നാം കാണുന്നത്, കാണുവാൻ നാം ആഗ്രഹിക്കുന്നവ അല്ലെങ്കിൽ ഇഷ്ടപ്പെടുന്നവ മാത്രമാണ്. അത് നമ്മുടെ മനസ്സിന്റെ സ്ഥിതി അനുസരിച്ചുള്ള കാര്യങ്ങൾ ആയിരിക്കും. അപ്പോൾ മറ്റു പലതും നാം കാണാതെ പോകും. അത് ശരിയായ നിരീക്ഷണമോ കാഴ്ചപ്പാടോ അല്ല. പക്ഷപാതിത്വവും മുൻവിധിയും കൂടാതെ വസ്തുതകൾ ഗ്രഹിപ്പാൻ കഴിയണം. ഇതിന് നിരീക്ഷണ പാടവം കൂടിയേ മതിയാവൂ. നിഷ്പക്ഷമായ നിരീക്ഷണം നടത്തുവാൻ കഴിഞ്ഞാൽ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ കഴിയും.

നാം ഓരോരുത്തരുടെയും വികലമായ നിരീക്ഷണങ്ങളല്ലേ നിരവധി പ്രശ്നങ്ങളുടെയും കാരണം? പക്വതയും വിവേകവും ഉള്ളവർക്ക് മാത്രമേ നിഷ്പക്ഷവും വിവേകപൂർണ്ണവുമായ നിരീക്ഷണം നടത്തുവാൻ കഴിയുള്ളൂ. അപ്പോൾ നാം ഓരോരുത്തരുടെയും ആളത്തം എങ്ങനെ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ശ്രേഷ്ഠമായ ആളത്തം ഉള്ളവരായി തീരുവാൻ ദൈവികഭാവം നമ്മിൽ വളരേണ്ടതാണ്. അതിനായി നമ്മെ ദൈവ കരങ്ങളിൽ സമർപ്പിക്കാം. “കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.” (ബൈബിൾ).*
ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

പി. റ്റി. കോശിയച്ചൻ.
—————-

*യെശയ്യാ 43:8

കടപ്പാട്, കുട്ടിക്കഥാലോകം

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...