65
രാജഗുരുവും ശിഷ്യരും.
പി. റ്റി. കോശിയച്ചൻ.

സിൽവാരിപുരം രാജ്യത്ത് മന്ത്രിമാളികയിലെ സ്വർണം മുഴുവൻ മോഷ്ടിക്കപ്പെട്ടു. വീരവർമ്മ മഹാരാജാവ് കള്ളന്മാരെ കണ്ടെത്തി. അവർ രാജഗുരുവായ വീരവർമ്മയുടെ ശിഷ്യരായിരുന്നു . രാജാവ് ഗുരുവിനോട് ദേഷ്യപ്പെട്ടു. മേലിൽ അങ്ങനെ ഉണ്ടാവാതെ സൂക്ഷിക്കാൻ ഗുരുജി തീരുമാനിച്ചു. അക്കാലം പുതിയ ശിഷ്യരെ ഗുരുകുലത്തിൽ ചേർക്കേണ്ട സമയമായിരുന്നു. ഗുരു നടത്തിയ പരീക്ഷകളിൽ തോൽവിയടഞ്ഞ രാജകുമാരനെയും മന്ത്രികുമാരനെയും തിരികെ അയച്ചു. രാജാവ് വീണ്ടും കോപഷ്ടനായി. ഗുരു പറഞ്ഞു: പരീക്ഷകളിൽ അവർക്ക് വിജയിക്കുവാൻ കഴിഞ്ഞില്ല. വിജയിച്ചവർക്ക് മാത്രമേ പ്രവേശനം നൽകിയിട്ടുള്ളൂ.
പരീക്ഷകൾ എന്തെല്ലാമായിരുന്നു? ആദ്യം വിറക് കെട്ടുമായി വന്ന വൃദ്ധയെ സഹായിക്കാൻ ഒരു അവസരം. ചുരുക്കം ചിലർ മാത്രം അത് ചെയ്തു.
2). ആശ്രമ വാതിൽക്കൽ അമ്മ നൽകിയ പഴം മിക്കവരും തൊലി പൊളിച്ച് പഴം മുഴുവൻ തിന്നു. രാജാവ് ചോദിച്ചു അതിനെന്താണ് തെറ്റ്? തൊലി പൊളിച്ചു പകുതി മുറിച്ച് തിന്നുകയാണെങ്കിൽ അപ്പോൾ വരുന്ന ഒരാൾക്ക് കൂടെ നൽകാൻ സാധിക്കും.
3). അതിൽ വിജയിച്ചവരോട് അടുത്ത ദിവസത്തെ പൂജയ്ക്കുള്ള പൂക്കള് കൊണ്ടുവരാന് ആവശ്യപ്പെട്ടപ്പോള് മിക്ക കുട്ടികളും പൂക്കള് കൊണ്ടുവന്നു. പക്ഷേ, പൂമൊട്ടുകള് സമര്പ്പിച്ചത് നാലു കുട്ടികള് മാത്രമാണ്. “എന്താ അതിന്റെ പ്രത്യേകത?” ഗുരു: “പൂമൊട്ടുകള് അടുത്ത ദിവസം പൂജാ സമയമാകുമ്പോഴേക്കും വിടർന്നിരിക്കും. ഇന്നത്തെ പൂക്കള് അപ്പോഴേക്കും വാടിപ്പോകുമല്ലോ.
4). അതില് വിജയിച്ചവരോട് തിണ്ണയില് വച്ചിരുന്ന നാലു മൂര്ച്ചയുള്ള കത്തികള് എടുത്തു തരാൻ അമ്മ ആവശ്യപ്പെട്ടു. ഒരു കുട്ടി മാത്രമാണ് വായ്ത്തലയിൽ പിടിച്ചുകൊണ്ട് പിടിയുള്ള ഭാഗം അമ്മയ്ക്കു നീട്ടിയത്! മറ്റുള്ളവരെ മുറിവേല്പിക്കാതെ കത്തി കൊടുത്ത് കരുതൽ കാണിച്ച മനസ്സ് കാട്ടിയത് ഈ നിൽക്കുന്ന ശങ്കുണ്ണി മാത്രമാണ് കാര്യം ഗ്രഹിച്ചു രാജാവും മന്ത്രിയും ക്ഷമാപണം നടത്തി അവിടം വിട്ടു. (ഗൂഗിൾ).
ജീ
വിതത്തിന്റെ സമസ്ത മേഖലകളിലും നാം ഓരോരുത്തർക്കും മറ്റുള്ളവരെ കുറിച്ച് ഒരു കരുതൽ ഉണ്ടായിരിക്കേണം. ചില പ്രത്യേക സാഹചര്യങ്ങളിൽ നാം മറ്റുള്ളവരെ സഹായിക്കുകയോ കരുതുകയോ ചെയ്തേക്കും. എന്നാൽ ജീവിതത്തിൽ ഉടനീളം ആ മനോഭാവം പുലർത്തുവാൻ കഴിയുന്നവർ വളരെ വിരളമാണ്. നിസ്വാർത്ഥർക്കു മാത്രമേ മറ്റുള്ളവരോടുള്ള കരുതൽ ഒരു ജീവിതാനുഭവമായി നിലനിർത്തുവാൻ കഴിയുള്ളൂ. അങ്ങനെയുള്ള മനോഭാവം ഉള്ളവർക്ക് മോഷ്ടാക്കൾ ആകുവാനോ, ആരെയെങ്കിലും പീഡിപ്പിക്കുവാനോ, കൊല ചെയ്യുവാനോ ഒരിക്കലും കഴിയില്ല. ഇങ്ങനെയെല്ലാം പ്രവർത്തിക്കുന്നത് സ്വാർത്ഥരായ ആളുകളാണ്. മിക്കപ്പോഴും നമ്മുടെ സുരക്ഷിതത്വം മാത്രമാണ് നാം ഓരോരുത്തരും ശ്രദ്ധിക്കുന്നത്. സ്വന്തം സുഖം മാത്രം അന്വേഷിക്കുന്നവർ സമൂഹത്തിന് എല്ലാ കാലത്തും ഒരു ശാപമാണ്. അപരന്റെ ക്ഷേമം നമ്മുടെ ജീവിത ലക്ഷ്യമായി പരിണമിക്കണം. അപ്പോൾ മാത്രമേ ഈ ഭൂലോക ജീവിതം അനുഗ്രഹകരമാകയുള്ളൂ. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും മറ്റുള്ളവരെ കരുതുവാൻ മനസ്സില്ലാത്ത സ്വാർത്ഥതയുടെ ഫലമാണ്. ഇവിടെ വ്യത്യസ്തമായ ഒരു മാനസിക ഭാവമുള്ളവരായി എല്ലാവർക്കും നന്മ ചെയ്യുന്നവരായി ജീവിക്കാൻ നമുക്ക് നമ്മെ തന്നെ സമർപ്പിക്കാം