Home Malayalamരാധയെ കാത്ത്…

രാധയെ കാത്ത്…

by admin
0 comments

ക്രൂരമൗനത്തില്‍ ഹേമന്തരാവില്‍
കണ്ണീര്‍ തുളുമ്പിയൊഴുകുമെന്‍ ഗ്രാമ പുഴ
ഒരു തുള്ളി ഓര്‍മ്മകള്‍, ഒരു കുടം നോവുകള്‍
ഓരത്തുനിന്നു ഞാനെന്‍ രാധയെക്കാത്ത്‌….

കടത്തിലവസാന വഞ്ചിയും പോയി….
മണലിലെ ചിതയില്‍
കത്തിയെരിയുന്നൊരു കൂട്ടം ശവങ്ങള്‍

കടവിനപ്പുറം കൈതക്കാട്ടിനുള്ളില്‍
കാവിലെ സര്‍പ്പങ്ങള്‍ ഇണചേര്‍ന്നാര്‍ക്കുന്നു.
പേറ്റുനോവാറാത്തൊരമ്മതന്‍ തേങ്ങലില്‍
ഇന്നു പിറന്നൊരു കുഞ്ഞിന്റെ രോദനം

മണലില്‍ പുതഞ്ഞൊരു കഴുമരം കണ്ടു ഞാന്‍ ഞെട്ടി
പുഴയില്‍ നിന്‍ മൗനം കണ്ടുഞാന്‍ ഭയന്നു…

ക്രൂര മൗനത്തിന്‍ കടലാസു തുണ്ടിലെ
അവസാന വിധിയെന്തെന്നറിയാതെ ഞാന്‍
അവസാന അത്താഴം വിളമ്പുവാന്‍
നീ തന്നെയെത്തുമെന്നതാണെന്‍ ദുര്‍വിധി

വിധി ചൊല്ലി കേള്‍പ്പിക്കാന്‍
നീയാരെയാണ്‌ അയയ്‌ക്കുന്നത്‌? മൗ
കഴുമരത്തിന്‍ കയര്‍ മുറുക്കുവാന്‍
നീയാരെയാണ്‌ അയയ്‌ക്കുന്നത്‌.

കഴുമരത്തില്‍ പുഴയോര പാതയില്‍
ഒരു നോക്കു കാണാനെങ്കിലുമെത്തുമോ: നീ
ഉള്ളിന്റെ നിശബ്‌ദ വിചാരണയില്‍ ഒരിക്കലും
നീയെന്നെ തള്ളി പറഞ്ഞിലെന്നറിിഞ്ഞു ഞാന്‍

ക്രൂരമൗനത്തിന്‍ വിചാരണയില്‍, നീയെന്നെ
വിധി പറയുന്നു. തൂക്കിലേറ്റുന്നു
രാവിനു കാവലിരിക്കുന്ന നിന്‍ നിശബ്‌ദത
എന്‍ ജന്മദുരന്തമെന്നറിയുന്നുവോ നീ?

ജരാനരയാല്‍ ചുളുങ്ങിപോയ കാലത്തിന്‍
തിമിര്‍പ്പുകളില്ലെന്നയെന്നതറിഞ്ഞുവോ നീ?
നിശബ്‌ദരോദനത്തിലെന്‍ സഖിയായി
ഇന്നീ വറ്റിവരണ്ട കദനപ്പുഴമാത്രം!

ഏതോ നീലക്കുറിഞ്ഞിപൂക്കാലത്തില്‍
പകലിന്റെ തീക്ഷണ യാമങ്ങളില്‍
ഒരു സ്വപ്‌നം തന്നു നീ പറന്നു പോയി
നീലകുറിഞ്ഞി പൂക്കുന്നതു കാണുവാന്‍
മലമുകളിലേക്കൊന്നുകൂടി പോകാം…
പൂക്കളോട്‌ കുശലം പറഞ്ഞ്‌ 
ഒരു സായാഹ്നം കൂടി നമുക്ക്‌ പങ്കിടാം
പൂക്കള്‍ വിടരുന്നത്‌ കണ്ടപ്പോള്‍
മൂളിയ ആ മൗന ഗാനം ഒരിക്കല്‍കൂടി..
നീയെന്നും മൂളാറുള്ള നിന്റെയായിഷ്‌ടഗാനം
പൂക്കളെ പാടികേള്‍പ്പിക്കാം.

വൃന്ദാവനത്തിലെ രാധയെത്തേടി, കൃഷ്‌ണാ
നീയും അലഞ്ഞില്ലയോ യുഗാന്തരങ്ങളോളം!
ഇന്നീ മണല്‍പ്പുറത്തിലിന്നീ കഴുമരത്തില്‍
ഭൂമിയുടെ മറുപുറത്ത്‌
പ്രാണന്‍ പിടയുന്ന രാവിലും
രാധയെക്കാത്ത്‌….

You may also like

Leave a Comment