ഒരു കണ്ണ് നഷ്ടപ്പെട്ട രാജാവ്.

Date:

ഒരു കണ്ണ് നഷ്ടപ്പെട്ട രാജാവ്.

പി. റ്റി. കോശിയച്ചൻ.

ഒരു രാജ്യത്ത് വളരെ ജനപ്രിയനായ ഒരു രാജാവിന് യുദ്ധത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ടു. ഒരു ദിവസം അദ്ദേഹം തന്റെ കൊട്ടാരത്തിൽ തന്റെ പൂർവികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങൾ ചുവരിൽ ഇരിക്കുന്ന ഹോളിൽ എത്തിയപ്പോൾ തന്റെയും ഒരു ചിത്രം പൂർവികരുടെ ചിത്രത്തിനോടൊപ്പം വയ്ക്കണമെന്ന് അദ്ദേഹത്തിന് ഒരാഗ്രഹം തോന്നി. അങ്ങനെ തന്റെ ഒരു ചിത്രം വരയ്ക്കാൻ രാജ്യത്തെ ചിത്രകാരന്മാരെ ക്ഷണിച്ചുവരുത്തി. ധാരാളം ചിത്രകാരന്മാർ കൊട്ടാരത്തിൽ എത്തിയെങ്കിലും ഒരു കണ്ണില്ലാത്ത രാജാവിന്റെ ചിത്രം മനോഹരമാകുവാൻ സാധ്യതയില്ലാത്തതിനാൽ തങ്ങൾ രാജാവിന്റെ അപ്രീതിക്ക് കാരണമായേക്കും എന്ന് ചിന്തിച്ച് എല്ലാവരും പിന്മാറി. എന്നാൽ ഒരു ചിത്രകാരൻ ചിത്രം വരയ്ക്കാൻ തയ്യാറായി. മറ്റു ചിത്രകാരന്മാർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് ചിത്രം പൂർത്തിയാക്കി. രാജാവ് പരിവാര സമേതം ചിത്രം കാണുവാൻ എത്തി. മറ്റു പല ചിത്രകാരന്മാരും വന്നു ചേർന്നു. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തു ഇരുന്ന് ഒരു കണ്ണ് അടച്ചു പിടിച്ച് ഉന്നം നോക്കി അമ്പെയ്യുന്ന ചിത്രം ആയിരുന്നു അദ്ദേഹം വരച്ചത്. അതിനാൽ ഒരു കണ്ണില്ലാത്തതിന്റെ യാതൊരു വൈകൃതവും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. രാജാവ് സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു! (ഗൂഗിൾ).

ഭൂമിയിൽ ഒരു പ്രശ്നവും പരിഹാരമില്ലാത്തതല്ല. താക്കോൽ ഉണ്ടാക്കാതെ ആരും ഒരു പൂട്ടും (lock) ഉണ്ടാക്കാറില്ലല്ലോ. ഓരോ പ്രശ്നത്തിന്റെയും ശരിയായ പരിഹാരം കണ്ടെത്തുന്നതാണ് ജീവിത വിജയം. പ്രതിസന്ധികളെ കണ്ടു ഭവിഷ്യത്തുകൾ ഓർത്ത് ആകുലപ്പെട്ടിരിക്കുന്നവർ വിജയികളാവില്ല. ഏതു മാർഗ്ഗത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതും ശരിയാവില്ല. അത് കള്ള താക്കോലിട്ട് പൂട്ട് തുറക്കുവാൻ ശ്രമിക്കുന്നത് പോലെയാണ്. ഓരോ പ്രശ്നങ്ങളുടെയും ശരിയായ താക്കോൽ ഉപയോഗിച്ചെങ്കിലേ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുകയുള്ളൂ. സ്വയം പരിഹാരം കണ്ടെത്തുവാൻ കഴിയാത്തവർക്ക് മിത്രങ്ങളുടെയോ സഹോദരങ്ങളുടെയോ സഹായം തേടാവുന്നതാണ്. എന്നാൽ ആത്മാർത്ഥതയുള്ളവരുടെ സഹായം മാത്രമേ ഗുണകരമാവുകയുള്ളൂ. ഏത് പ്രശ്നങ്ങളിലും യഥാർത്ഥ സഹായി ആയിട്ടുള്ളത് സൃഷ്ടാവും പരിപാലകനുമായ ദൈവം തന്നെയാണ്. സകല മാനുഷിക പ്രശ്നങ്ങൾക്കും യഥാർത്ഥ പരിഹാരം ദൈവത്തിൽ ആണുള്ളത്. എന്നാൽ ദൈവത്തോട് ചേർന്ന്, പൂർണ്ണമായും അവനിൽ ആശ്രയിച്ച് ജീവിക്കുമ്പോൾ മാത്രമേ ആ പരിഹാരം കണ്ടെത്തുവാൻ കഴിയുള്ളൂ. അതിനാൽ തന്നെ അനേകർക്കും യഥാർത്ഥ പരിഹാരം കണ്ടെത്തുവാൻ കഴിയാതെ പോകുന്നു. ഇവിടെ നമ്മുടെ മാനുഷിക പരിമിതി കൂടി മനസ്സിലാക്കി പൂർണ്ണമായും ദൈവത്തിൽ ആശ്രയിപ്പാനും സകല പ്രശ്നങ്ങളുടെയും പരിഹാരം കണ്ടെത്തി ജീവിപ്പാനും നമുക്ക് നമ്മെ സമർപ്പിക്കാം. 

പി. റ്റി. കോശിയച്ചൻ.
+91 9495913953

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...