സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരി മാസിനോയ്ക്ക് ഫിഡൽഫിയ മലയാളി സമൂഹത്തിന്‍റെ പിന്തുണ
സന്തോഷ് ഏബ്രഹാം
ഫിലഡൽഫിയ- ഡിസ്ട്രിക്ട് 10ൽനിന്നും ഫിലഡൽഫിയ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരിമാസിനോയ്ക്ക് മലയാളി സമൂഹത്തിന്‍റെ പിന്തുണ അറിയിക്കുന്നതിനായി നവംബർ മാസം നാലാം തീയതിഅഞ്ചുമണിക്ക് ഗിഫ്‌ഫോർഡ് പാർക്കിൽ വെച്ച് ഒരു സമ്മേളനം കൂടുന്നതാണ്.
മലയാളി സമൂഹത്തിന്‍റെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണ നൽകുമെന്ന് ഗാരി അറിയിച്ചു. കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് സേനയിൽ കൊണ്ടുവരുന്നതിന് സിറ്റി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുക മികച്ച സ്കൂൾ സിസ്റ്റം സാധ്യമാകുന്ന രീതിയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരിക, ആരോഗ്യപരിപാലന രംഗത്ത് കൂടുതല്‍ ആളുകള്‍ക്ക് മെഡികെയർ ലഭിക്കുന്നതിനായി സെക്കൻഡറി ഇൻഷുറൻസ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഫിലഡൽഫിയ സിറ്റിയിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തുന്നതിനും ശ്രമിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നവംബർ 7ന് നടക്കുന്ന ഇലക്ഷനിൽ എല്ലാ മലയാളി സുഹൃത്തുക്കളും വോട്ടു നൽകി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗ്യാരി മലയാളികളുടെ ഒരു നല്ല സുഹൃത്താണെന്ന് ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു.