Home Motivational Messagesമയിലിന്‍റെ ദുഃഖം.

മയിലിന്‍റെ ദുഃഖം.

by admin
0 comments
പി. റ്റി. കോശിയച്ചൻ.
 
മഴയുള്ള ഒരു ദിവസം മനോഹര നൃത്തം ചെയ്യുന്ന ഒരു മയിൽ അവന്‍റെ തൂവലുകളുടെ സൗന്ദര്യത്തിൽ അതിയായി ആഹ്ളാദിച്ചു. എന്നാൽ അപ്പോൾ അവനിൽ നിന്നും പുറപ്പെട്ട, സ്വന്തം പരുക്കൻ ശബ്ദം കേട്ട് അവൻ തന്നെ ദുഃഖിതനായി. അത് അവന്‍റെ കുറവുകളെ ഓർമ്മിപ്പിച്ചു. പെട്ടെന്ന്, സമീപത്ത് ഒരു രാപ്പാടി പാടുന്നത് അവൻ കേട്ടു. രാപ്പാടിയുടെ മധുരസ്വരം കേട്ടപ്പോൾ സ്വന്തം പോരായ്മ ഒരിക്കൽക്കൂടി തെളിഞ്ഞു. എന്തിനാണ് തന്നെ ഇങ്ങനെ പരിഹസിച്ചതെന്ന് മയിൽ ചിന്തിക്കാൻ തുടങ്ങി. ആ നിമിഷം, ദേവന്മാരുടെ നേതാവായ ജൂനോ പ്രത്യക്ഷപ്പെട്ട് മയിലിനോട് ചോദിച്ചു: “നീ എന്തിനാ വിഷമിക്കുന്നത്?” മയിൽ അവന്‍റെ പരുക്കൻ ശബ്ദത്തെക്കുറിച്ചും അതുമൂലം അവൻ ദുഃഖിതനാണെന്നും മയിൽ അറിയിച്ചു. ” ആ രാപ്പാടിയെ പോലെ വളരെ മനോഹരമായ ശബ്ദം എനിക്കെന്തുകൊണ്ട് നൽകിയില്ല?” മയിലിനെ ശ്രദ്ധിച്ച ശേഷം ജൂനോ വിശദീകരിച്ചു, “ഓരോ ജീവിയും അവരുടേതായ രീതിയിൽ പ്രത്യേകത ഉള്ളതാണ്. മഹത്തായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്രത്യേക രീതിയിലാണ് ഈ ഭൂമിയിൽ ഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . നൈറ്റിംഗേൽ മനോഹരമായ ശബ്ദത്താൽ അനുഗ്രഹീതമെങ്കിൽ നീ തിളങ്ങുന്ന അതിമനോഹരമായ തൂവലുകൾ കൊണ്ട് അനുഗ്രഹീതനാണ്. (ഗൂഗിൾ).
 
ഈ ലോകത്തിൽ ഓരോ ജീവിയും വ്യത്യസ്തങ്ങളായ സവിശേഷതകൾ ഉള്ളവയാണ്. ചിലതിന് ബാഹ്യ സൗന്ദര്യം ഉണ്ടെങ്കിൽ, മറ്റുചിലതിന് കാഴ്ചശക്തിയോ, കേൾവി ശക്തിയോ കൂടുതലുണ്ടായിരിക്കും. ചിലതിന് സുന്ദര ശബ്ദവും. മറ്റു ചിലതിന് ശാരീരിക ശക്തി വളരെ കൂടുതൽ ഉണ്ടായിരിക്കാം. എല്ലാ ജീവികൾക്കും എന്തെങ്കിലും സവിശേഷതകൾ ഉണ്ടായിരിക്കും. മനുഷ്യരും അങ്ങനെയാണ്. മനുഷ്യരും മനുഷ്യരും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ട്! ഇല്ലാത്തതിനെ ഓർത്ത് പരിതപിക്കുന്നവരായിട്ടല്ല, ഉള്ളതിനെ ഓർത്ത് നന്ദിയുള്ളവരാകുന്നതാണ്  ജീവിത മഹത്വം! മറ്റുള്ളവരുമായി നമ്മെത്തന്നെ താരതമ്യം ചെയ്യുവാൻ ഒരിക്കലും ശ്രമിക്കരുത്. എന്നാൽ നമ്മുടെ സാധ്യതകൾ സ്വയം കണ്ടെത്തി അവയെ ഫലപ്രദമമായി വിനിയോഗിക്കാൻ നമുക്ക് സാധിക്കണം. ഓരോ സൃഷ്ടിയെക്കുറിച്ചും സ്രഷ്ടാവിനുള്ള പ്ലാൻ തിരിച്ചറിഞ്ഞ് ജീവിക്കാൻ കഴിയണം. ഇല്ലാത്തതിനെ ഓർത്ത് ദുഃഖിക്കുമ്പോൾ, നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകളും നഷ്ടപ്പെടുകയാണ്. മറിച്ച് ലഭിച്ചിരിക്കുന്ന കഴിവുകളെ ഉപയോഗിക്കുമ്പോൾ, നാം കൂടുതൽ കഴിവുകൾ ഉള്ളവരായി പരിണമിക്കുകയാണ്. ഉപയോഗിക്കപ്പെടാത്ത കഴിവുകളും കഴിവുകൾ ഇല്ലാത്ത അവസ്ഥയും തമ്മിൽ വ്യത്യാസം ഇല്ലല്ലോ. ഉപയോഗിക്കപ്പെടാത്ത കഴിവുകൾ നിഷ്ഫലങ്ങളായി ഭവിക്കുന്നു. ആകയാൽ ഇല്ലാത്തവയെ ഓർത്ത് ദുഃഖിക്കാത ലഭിച്ചിരിക്കുന്ന കഴിവുകളെ മാനവ സമൂഹത്തിന്‍റെ നന്മയ്ക്കായി വിനിയോഗിപ്പാൻ നമുക്ക് സ്വയം സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 

You may also like

Leave a Comment