പൂവൻകോഴിയും രത്നവും. -പി. റ്റി. കോശിയച്ചൻ.

Date:

പൂവൻകോഴിയും രത്നവും.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
 
ആ പൂവൻ കോഴി കാലുകൊണ്ട് നിലം ചികഞ്ഞു ഭക്ഷണം തേടുകയായിരുന്നു. അപ്പോൾ അതിന് കിട്ടിയത് ഒരു വജ്രക്കല്ലായിരുന്നു. പ്രശോഭിക്കുന്ന ആ രത്നം കാലുകൊണ്ട് ചികഞ്ഞു മാറ്റിയിട്ട് അതിനാവശ്യമുള്ള ധാന്യമണികളും പുഴുക്കളെയും ചെറുപ്രാണികളെയും അന്വേഷിച്ചുകൊണ്ടിരുന്നു. കോഴിക്ക് എന്തിനാ രത്നം!രത്നത്തോട് പൂവൻ കോഴി ഇങ്ങനെ പറഞ്ഞു എന്ന് സങ്കൽപ്പിക്കുക.
“എനിക്ക് നിന്നെക്കൊണ്ട്  ഒരു ഗുണവുമില്ല, ആവശ്യവുമില്ല. എന്റെ ഉടമസ്ഥനായിരുന്നു നിന്നെ കണ്ടെടുത്തിരുന്നതെങ്കിൽ ഏറ്റവും മുന്തിയ സ്ഥാനവും വിലയും നിനക്ക് കല്പിക്കുമായിരുന്നു.” എന്നാൽ ലോകത്തിലുള്ള എല്ലാ വജ്രങ്ങളും ലഭിക്കുന്നതിനേക്കാളും കോഴിക്ക് ഇഷ്ടം ഒരൊറ്റ ധാന്യമണി ലഭിക്കുന്നതാണ്.
 
ഒരു വിധത്തിൽ അതല്ലേ ശരി? ഈ ലോകത്തിലെ എല്ലാ രത്നങ്ങളെക്കാളും മനുഷ്യർക്കും പ്രയോജനപ്പെടുന്നത് ഒരു നേരത്തെ ആഹാരം അല്ലേ? രത്നങ്ങൾ കൊണ്ട് മനുഷ്യർക്കും  എന്താണ് പ്രയോജനം? കുറെനാൾ കൂട്ടിവെച്ച് അതിന്റെ ഭംഗി കാണാം എന്നല്ലേയുള്ളൂ? വജ്രം വിറ്റ് അതിന്റെ വില വാങ്ങി ഭക്ഷണം കഴിക്കാം എന്ന് പറയുമായിരിക്കും. അപ്പോഴും ഭക്ഷണമാണ് പ്രയോജനപ്പെടുന്നത്. അത് വാങ്ങുന്ന മനുഷ്യനും ഒരു പ്രയോജനവും അതുകൊണ്ട് ഉണ്ടാകുന്നില്ല. വാങ്ങുവാൻ ആളുകൾ ഉള്ളതുകൊണ്ട് വിറ്റു പണം സമ്പാദിക്കാം എന്നു മാത്രം. ഭക്ഷണം ലഭ്യമല്ലെങ്കിൽ പണവും പ്രയോജനമില്ലാത്തതാകുമല്ലോ. ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുള്ള ഒരു വസ്തുവാണോ ഇവ എന്ന് ഞാൻ സംശയിക്കുന്നു. സ്വർണ്ണം വെള്ളി രത്നം തുടങ്ങിയ എല്ലാറ്റിന്റെയും കാര്യം ഇങ്ങനെയല്ലേ? എന്നാൽ ഇന്ന് നാം അതിന് വില കൽപ്പിക്കുന്നതുകൊണ്ട്  നാം അത് വില കൊടുത്തു വാങ്ങുകയും ചിലപ്പോൾ വിൽക്കുകയും ചെയ്യുന്നു.
 
പക്ഷേ എന്താണ് ഇവയുടെ മൂല്യം? നമ്മുടെ പ്രൗഡി കാണിക്കുവാനും ‘ഞാൻ ധനവാൻ’ എന്ന് പറഞ്ഞ് നിഗളിക്കുവാനും അല്ലാതെ എന്താണ് ഇതിന്റെ പ്രയോജനം? പുരാതനകാലം മുതൽ സ്വയം അലങ്കരിക്കുവാൻ മനുഷ്യൻ ഉപയോഗിച്ച ഒരു വസ്തു എന്നതിനപ്പുറമായി ഇതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് എനിക്കറിയില്ല. സ്വയം അലങ്കരിക്കുന്നതിന് പുറമേ വീടുകളും പള്ളികളും ക്ഷേത്രങ്ങളും അലങ്കരിക്കുവാനും ഉപയോഗപ്പെടുത്താം. അലങ്കാരങ്ങൾ നല്ലതാണ് ആവശ്യവുമാണ്. നാം വൃത്തിയും ഭംഗിയും ഉള്ളവരും നാം ജീവിക്കുന്ന ഇടങ്ങൾ ശുചിത്വവും ഭംഗിയുള്ളവയും ആയിരിക്കണം. എന്നാൽ ഇമ്മാതിരി ബാഹ്യ അലങ്കാരങ്ങളെക്കാൾ ഓരോ വ്യക്തിയുടെയും ആളത്വത്തിന്റെ ശ്രേഷ്ഠതയാണ് ആവശ്യം. ചിലരെ സംബന്ധിച്ചിടത്തോളം എങ്കിലും ബാഹ്യ അലങ്കാരങ്ങൾ കേവലം ശവക്കല്ലറകൾ അലങ്കരിക്കുന്നതു പോലെയല്ലേ ഉള്ളൂ? “പൊന്നിൻ കുടത്തിന് പൊട്ട് എന്തിനാ” എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടല്ലോ. ജീവിതം പൊന്നായാൽ പിന്നെ വേറെ പൊന്നിനും രത്നത്തിനും ആവശ്യമില്ലല്ലോ. ജീവിതം പൊന്നായില്ലെങ്കിൽ മറ്റെല്ലാം വൃഥാവല്ലേ? ശ്രേഷ്ഠ ജീവിതത്തിന്റെ ഉടമകളായി ജീവിക്കുവാൻ നമുക്ക് നമ്മെ സമർപ്പിക്കാം.
 
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...