സിംഹങ്ങളെ സ്വപ്നം കണ്ടുണരുന്നവരാ ‘അറബിക്കടലിലെ റാണി’മാർ!!
ബെന്നി ന്യൂ ജേഴ്‌സി
Dyvia Jose (https://www.facebook.com/dyvia.jose)
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഗദ്യകവിതക്ക് എഴുതിയ പിൻകുറിപ്പ്. (https://www.facebook.com/dyvia.jose/posts/1699013156797130)
നിന്നെ കാത്തു കിടക്കില്ല ഇനിയിവൾ…
നിന്റെ വാശി ഇവളുടെ നേരേ വേണ്ടാ..!
അടുക്കളപ്പുറത്തെ എന്റെ പൂന്തോപ്പു കണ്ടു നീ
വെറുതെ ഒന്ന് ഉലാത്തിക്കൊ..
ആകില്ല നിനക്കാ വേലികളിൽ തൊടാൻ !
കളിയൂഞ്ഞാലുകൾ നിന്നെ കണ്ടു കളിയാക്കി ആടും,
പഴയ ചെളിപിടിച്ചയാ ചെറിയ പന്തു
കൊണ്ടുപോയിക്കോളൂ, ആർക്കുവേണം ?!
നാട്ടിൽ വിളിച്ചു പറഞ്ഞു..
“എവിരിത്തിങ് ഓ കെ, പാപ്പാ..
ഡോണ്ട് വറി അറ്റ് ഓൾ
വി ഓൾ ആർ ഫൈൻ” !!
ദിഗന്ധം മുഴങ്ങുമാറുച്ചത്തിൽ
അലറി നീ വന്നിട്ടും
ബാക്ക് യാർഡിലെ കുറെ പൊഴിഞ്ഞയിലകൾ
തൂത്തു പെറുക്കി നീ സ്ഥലം വിട്ടൂ..
എനിക്കത്രയും പണി ലാഭം!!!
നീ റെഡ്സോണിലാണെന്ന് …
പക്ഷേ, ഞാൻ ഗ്രീൻ സോണിലാണ്!!
കാറ്റും കടലും ഏൽക്കാത്ത
അതിരിന്നപ്പുറം
ഇനിയുമുറങ്ങാത്തൊരു നക്ഷത്രം.
എനിക്കും ഉറക്കം വരുന്നില്ല..ഒഫിലീയാ…
നീനക്കൊരിക്കലും പറത്തിക്കൊണ്ടു
പോകാനാകാത്ത
എവറെസ്റ്റിനെയാണ്
ഞാൻ സ്വപ്നം കാണുന്നത്….
നിനക്കീ പെണ്ണിൻറെ ആത്മധൈരത്തെ
തൊടാനാകില്ല.
‘അറബിക്കടലിന്റെ റാണി’യിൽ നിന്ന്
പോരിനു വന്ന യോധിയാണിവൾ
നീ പൊയി നിന്നേക്കാൾ
ബലം കുറഞൊരുവളെ
വെല്ലുവിളിക്കൂ….
“പരാക്രമം സ്ത്രീകളോടല്ല വേണ്ടു”!!
സ്രാവുകളുടെ കൂട്ടങ്ങളേ…
ഈ ‘സാന്റിയാഗോ’യുടെ മത്സ്യത്തേ
ഞാൻ നിങ്ങൾക്ക് തരുന്നു..
തോറ്റിട്ടല്ല..
നിങ്ങൾക്കും വിശപ്പില്ലേ..
പക്ഷേ,
എന്റെ സ്വപ്നങ്ങൾ തകരില്ല..
ഒഫിലീയാ..
നിനക്കറിയാമോ?!
ഫീനിക്സ് പക്ഷികളാണ്
എന്റെ കൂട്ടർ…
ആഫ്രിക്കൻ തീരത്തെ
സിംഹങ്ങളെ സ്വപ്നം
കണ്ടാണിവർ എന്നും
ഉണരാറുള്ളത് എന്നത്…!!
ഒഫീലിയാ….
‘പരാക്രമം സ്ത്രീകളോടല്ല വേണ്ടു”!!
പോകുക ….. തിരികെ പോകുക..
അത്മരക്ഷാത്രം…..
സിംഹങ്ങളെ സ്വപ്നം
കണ്ടുണരുന്നവരാ
‘അറബിക്കടലിലെ റാണി’മാർ!!
ഒഫീലിയാ…..
കേൾക്കുന്നുണ്ടോ നീ!
നിന്റെ ചുമലിൽ ഞാൻ
കുറിച്ചിട്ടിരിക്കുന്ന തീട്ടൂരം
വായിച്ചിട്ടു മതി ഇനിയൊരിക്കൽ
നീ ധൈര്യപ്പെെടാൻ……!
Hurricane Ophelia
Dyvia Jose (https://www.facebook.com/dyvia.jose)
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഗദ്യകവിതക്ക് എഴുതിയ പിൻകുറിപ്പ്.
(https://www.facebook.com/dyvia.jose/posts/1699013156797130)
