59
ന്യൂയോര്ക്ക് : തിരുവല്ല വളഞ്ഞവട്ടം ഇട്ടിയമ്പറമ്പില് പരേതനായ ശ്രീ പി കെ ജോര്ജിന്റെ ഭാര്യ തിരുവല്ല വളഞ്ഞവട്ടം കുടുംബാംഗം പിറക്കേരില് പരേതരായ ശ്രീ ചാക്കോ ചാണ്ടിയുടെയും ശ്രീമതി അന്നമ്മ ചാണ്ടിയുടെയും ശ്രീമതി ഏലിയാമ്മ ജോര്ജ് (കുഞ്ഞമ്മ, 88 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി.
ഏലിയാമ്മ ജോര്‍ജ്ജ് നിര്യാതയായി
ന്യൂയോര്ക്ക് : തിരുവല്ല വളഞ്ഞവട്ടം ഇട്ടിയമ്പറമ്പില് പരേതനായ ശ്രീ പി കെ ജോര്ജിന്റെ ഭാര്യ തിരുവല്ല വളഞ്ഞവട്ടം കുടുംബാംഗം പിറക്കേരില് പരേതരായ ശ്രീ ചാക്കോ ചാണ്ടിയുടെയും ശ്രീമതി അന്നമ്മ ചാണ്ടിയുടെയും ശ്രീമതി ഏലിയാമ്മ ജോര്ജ് (കുഞ്ഞമ്മ, 88 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി.മക്കൾ : പരേതരായ റെയ്ച്ചല് എസ് തോമസ് (റ്റിപ്പിമോള്), അന്നമ്മ ജോര്ജ് (റ്റിജിമോള്). ജാമാതാക്കൾ : സണ്ണി തോമസ് പാലത്തറ (ബോസ്റ്റണ്), ഡോ. അലക്‌സ് ആന്ഡ്രൂസ് പുകടിയില് (കോട്ടയം). കൊച്ചുമകൻ: ആരണ് ആന്ഡ്രൂസ്. സഹോദരങ്ങൾ : പെണ്ണമ്മ, അച്ചന്കുഞ്ഞ്.
കല്ക്കട്ടയില് ഹോമിയോപ്പതി ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശ്രീമതി ഏലിയാമ്മ 1976 ല് അമേരിക്കയിലേക്ക് കുടിയേറിയതിനെ തുടര്ന്ന് നഴ്‌സിംഗ് രംഗത്ത് പ്രവര്ത്തനം ആരംഭിച്ചു. സ്റ്റാറ്റന്ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല് ആന്ഡ് ഹോം, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര് എന്നിവിടങ്ങളില് രജിസ്‌ട്രേഡ് നഴ്‌സ് ആയി ദീര്ഘകാലം സേവനം അനുഷ്ഠിച്ചു. ഹെഡ് നഴ്‌സ് ആയി ഔദ്യോഗിക ജീവിതത്തില് നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഏതാനും വര്ഷങ്ങളായി കേരളത്തിലായിരുന്നു താമസം.
മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് വിദേശ രാജ്യത്ത് ആദ്യമായി സ്വന്തമായ ദേവാലയം നേടിയെടുത്ത സ്റ്റാറ്റന് ഐലന്റ് സെന്റ് ജോര്ജ് ഓര്ത്തഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപക അംഗങ്ങളായ ശ്രീ പി കെ ജോര്ജ് ശ്രീമതി ഏലിയാമ്മ ജോര്ജ് ദമ്പതികള് ഇടവകയുടെ ആത്മീകവും ഭൗതീകവുമായ വളര്ച്ചയില് നിര്ണ്ണായക സാന്നിധ്യമായിരുന്നു. പരിചരണവും, സ്‌നേഹവും, ഉദാരമ നസ്‌കതയും കൈമുതലായുള്ള ഏലിയാമ്മ ഇടവകയുടെ ഭക്ത സംഘടനാ പ്രവര്ത്തനങ്ങളില് വളരെ സജീവമായിരുന്നു. അകാലത്തില് യാത്രയായ രണ്ട് പെണ്മക്കളുടേയും പ്രിയ ഭര്ത്താവിന്റേയും വേര്പാടിലും തളര്ന്ന് പോകാതെ പ്രത്യാശയോടെ യഥാര്ത്ഥ ക്രൈസ്തവ വിശ്വാസത്തിന്റെ മാതൃകയും നേര്ക്കാഴ്ചയുമായിരുന്നു പരേതയായ ശ്രീ ഏലിയാമ്മ ജോർജ്.
ജൂണ് 12 വ്യാഴാഴ്ച രാവിലെ 8 മണി മുതല് സെന്റ് ജോര്ജ് ദേവാലയത്തില് പൊതു ദര്ശനവും, അനുസ്മരണവും, മരണാനന്തര ശുശ്രൂഷകളും നടക്കും. മാതൃ ഇടവകയായ സ്റ്റാറ്റന് ഐലന്റ് സെന്റ് ജോര്ജ് മലങ്കര ഓര്ത്തഡോക്‌സ് ദേവാലയത്തില് നടക്കുന്ന ശുശ്രൂഷകള്ക്ക് ശേഷം മൊറാവിയന് സെമിത്തേരിയില് സംസ്‌കാരം.
Viewing / Funeral Service : St. George Malankara Orthodox Church, 28 Sunset Ave, Staten Island, New York 10314. Time: 8.00 AM.
Internment : Moravian Cemetery, 2205 Richmond Road, Staten Island, New York 10306.
കൂടുതല് വിവരങ്ങള്ക്ക് : ശ്രീ ഏബ്രഹാം ഈപ്പന് (718 431 5887).
Courtesy: Abba News