അറബിയുടെ ചെടി

Date:

അറബിയുടെ ചെടി.

പി. റ്റി. കോശിയച്ചൻ

എന്‍റെ അറബി എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ഗാർഡൻ ഒക്കെ കണ്ടു. അടിപൊളി! “നല്ല ഭംഗിയുള്ള ചെടികൾ”. ഞാൻ പറഞ്ഞു. അപ്പൊ അറബി പറയാ: “ഇതല്ല വേറെ ഒരു ചെടി ഉണ്ട്, അതാണ് കാണേണ്ടത്, വാ കാണാം”. പിന്നാലെ പോയ എനിക്ക് പ്രത്യേക പരിരക്ഷ നൽകി വളർത്തുന്ന തൊട്ടാവാടി കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു: “ഇത് നമ്മള്‍ തലോടിയാൽ ഉറങ്ങിപ്പോകുന്ന ചെടിയാണ്” എന്ന്. ഇത് നാട്ടിൽ നിന്ന് ഫോർമാൻ മലയാളി 500 ഒമാനി റിയാലിന് കൊണ്ടു വന്നു കൊടുത്തതാണ് പോലും. ഏകദേശം ഒരു ലക്ഷം രൂപക്ക്. ഞാനൊന്നും പറഞ്ഞില്ല. ആട് കാണാതെ സൂക്ഷിച്ചോളാൻ പറഞ്ഞു കാപ്പിയും കുടിച്ചു ഇറങ്ങി നടന്നു. (ഗൂഗിൾ
എങ്ങനെയുണ്ട് പ്രഗൽഭനായ അറബിയെ പറ്റിച്ച മലയാളി ഫോർമാന്? മറ്റുള്ളവരുടെ അറിവുകേടിനെ ചൂഷണം ചെയ്യുന്ന ധാരാളമാളുകൾ ഈ ലോകത്തിലുണ്ട്. അവർ ഒരു മാജിക്ക് കാരനെ പോലെയാണ്. എല്ലാ മാജിക്കിലും ഒരു സൂത്രമുണ്ട്. ആ സൂത്രം മാജിക്കുകാരൻ അല്ലാതെ മറ്റാർക്കും അറിയില്ല എന്നുള്ളതാണ് അയാളുടെ വിജയം. ആ സൂത്രം വെളിപ്പെടാതിരിപ്പാൻ മാജിക്കുകാരൻ ആദ്യവസാനം ശ്രദ്ധിക്കും. ആ സൂത്രം അറിയാൻ പാടില്ലാത്ത നമുക്ക് മാജിക്ക് ബഹുരസമായിരിക്കും. അത് അറിഞ്ഞാൽ പിന്നെ അതിന് ഒരു രസവും ഉണ്ടാവില്ല.
അപരന്റെ അറിവുകേടിനെ മുതലാക്കുവാൻ കഴിയുന്നത് ഒരു സാമർത്ഥ്യമാണ്. എന്നാൽ അത് അനീതിപരമാവുമ്പോൾ അത് സാമർത്ഥ്യമല്ല കുതന്ത്രമാണ്. ഈ ലോകത്തിൽ ആർക്കും എല്ലാ കാര്യങ്ങളും അറിയുവാൻ കഴിയില്ല. പല പ്രാദേശികമായ അറിവുകളും ഇതര പ്രദേശങ്ങളിൽ ഉള്ളവർക്ക് അജ്ഞാതമായിരിക്കും. അങ്ങനെയുള്ള അറിവുകേടുകളെ സാമ്പത്തിക നേട്ടമാക്കി തീർക്കാതെ സേവനത്തിനുള്ള മാർഗമായി കാണുവാൻ കഴിഞ്ഞാൽ അത് എത്ര വിലയുള്ളതായി തീരും!
ബിസിനസും സേവനവും പ്രായോഗികമായി ഒന്നുതന്നെയാണ്. എന്നാൽ അന്തസത്തയിൽ വളരെയേറെ വ്യത്യാസമുണ്ട്. ബിസിനസ് എല്ലായ്പ്പോഴും സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ളതാണ്. സേവനത്തിൽ സാമ്പത്തിക ലാഭമില്ല. ബിസിനസ് ആക്കി തീർക്കാവുന്ന പലതും സേവനമായി നിർവ്വഹിക്കുന്നവരുണ്ട്. സേവനം ആക്കാവുന്ന പല കാര്യങ്ങളും ബിസിനസ് ആക്കുന്നവരുമുണ്ട്. ഇത് ഓരോരുത്തരുടെയും ജീവിത ലക്ഷ്യത്തെയും കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കുന്നു. സ്വാർത്ഥതല്പരരായവർക്ക് എല്ലാം ബിസിനസ്സാണ്. ബിസിനസ്സിൽ അല്പം അനീതി ചേർക്കുന്നതിന് അങ്ങനെയുള്ളവർ മടിക്കാറില്ല. എന്നാൽ മാനവ സേവ പോലെ മഹത്വകരമായ ഒരു ജീവിതാനുഭവം വേറെയില്ല. മറ്റുള്ളവരുടെ നന്മയ്ക്കായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നവർക്കു മാത്രമേ സേവനം സാദ്ധ്യമാവുകയുള്ളു. മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുമ്പോഴാണ് നാമും യഥാർത്ഥമായി അനുഗ്രഹിക്കപ്പെടുന്നത്. മറ്റുള്ളവരുടെ അനുഗ്രഹത്തിനായി നമ്മുടെ ജീവിതത്തെ സമർപ്പിക്കാം.

പി. റ്റി. കോശിയച്ചൻ.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...