ചൊവ്വാഴ്ച വാഷിംഗ്ടൺ ഡി.സി. ഏരിയയിലെ ഒരു വിമാനത്താവളത്തിൽ വെച്ച് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നായയെ ചവിട്ടിയതിന് 70 വയസ്സുള്ള ഒരാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി.
ഈജിപ്തിലെ കെയ്‌റോയിൽ നിന്നുള്ള വിമാനം ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം പതിവ് സ്ക്രീനിംഗിനിടെ സി.ബി.പി കാർഷിക ഡിറ്റക്ടർ , അഞ്ച് വയസ്സുള്ള ബീഗിൾ നായ ഫ്രെഡി, അതിന്‍റെ ഹാൻഡ്‌ലറോടൊപ്പം ബാഗുകൾ പരിശോധിക്കവെ സംശയകരമായ ഒരു സ്യൂട്ട്‌കേസ് കണ്ടെത്തി. ഇതിനിടെ ഉടമയായ ഈജിപ്റ്റില്‍നിന്നുള്ള യാത്രക്കാരന്‍ ഫ്രെഡിയെ ശക്തിയോടെ തൊഴിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഫ്രെഡി ചൂണ്ടിക്കാട്ടിയ ബാഗേജ് പരിശോധിച്ചപ്പോൾ 55 പൗണ്ട് ബീഫ്, 44 പൗണ്ട് അരി, 15 പൗണ്ട് വഴുതന, വെള്ളരിക്ക, കുരുമുളക്, രണ്ട് പൗണ്ട് ചോളവിത്തുകൾ, ഒരു പൗണ്ട് ഔഷധസസ്യങ്ങൾ എന്നിവയുൾപ്പെടെ 100 പൗണ്ടിലധികം ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി.

“നൂറ് പൗണ്ടിലധികം പ്രഖ്യാപിക്കാത്തതും നിരോധിതവുമായ കാർഷിക ഉൽപ്പന്നങ്ങൾ മനഃപൂർവ്വം കടത്തുന്നതിനും കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ബീഗിളിനെ അക്രമാസക്തമായി ആക്രമിക്കുന്നതിനും നിയമം ആരെയും അനുവദിക്കുന്നില്ല,” സിബിപിയുടെ വാഷിംഗ്ടൺ ഡിസിയിലെ ഏരിയ പോർട്ട് പോർട്ട് ഡയറക്ടർ ക്രിസ്റ്റീൻ വോ പറഞ്ഞു.