മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

Date:

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം

ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീബോർഡ് ചെയർ ഷാജി വര്ഗീസിന്റ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതു യോഗത്തിൽ വെച്ചാണ് 2025 -2026 കാലയളവിലേക്കുള്ള കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. മഞ്ചിന്‍റെ  സ്ഥാപക നേതാക്കളിൽ ഒരാളും  ട്രസ്റ്റി ബോർഡ് മെമ്പറുമായ രാജു ജോയിയാണ് പ്രസിഡന്‍റ് . വൈസ് പ്രസിഡൻറ് അനീഷ് ജയിംസ്, സെക്രട്ടറി ഷിജിമോൻ മാത്യു, ജോയിൻറ് സെക്രട്ടറി ലിന്‍റോ മാത്യു, ട്രഷറർ ഷിബു മാത്യു, ജോയിൻറ് ട്രഷറർ വിനോദ് ദാമോദരൻ.

കമ്മിറ്റി മെംബേർസ്  -മനോജ്  വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ള, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ( വിമൻസ് ഫോറം ചെയർ) ഷീന സജിമോൻ( വിമൻസ് ഫോറം പ്രസിഡന്റ്) ബ്ലെസി മാത്യു (വിമൻസ് ഫോറം സെക്രട്ടറി), ജൊവാന മനോജ് (യൂത്ത് ഫോറം ചെയർ) ആൽവിൻ മാത്യു( യൂത്ത് ഫോറം പ്രസിഡന്‍റ് ) അരുൺ ചെമ്പരത്തി(ചാരിറ്റി കോഓർഡിനേറ്റർ), ആൽബർട്ട് കണ്ണമ്പിള്ളി (ഓഡിറ്റർ).

ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർസ് -ഷാജി വര്ഗീസ് ( ചെയർ), ഗാരി നായർ, ജെയിംസ് ജോയ്, ഡോ. സജി മോൻ ആന്‍റണി, ആന്‍റണി കല്ലംകാവിൽ, ഉമ്മൻ ചാക്കോ.  തുടർന്ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോ. ഷൈനി രാജു തന്നോടൊപ്പം പ്രവർത്തിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുകയും ചെയ്തു. ജീവിതങ്ങളെ സമ്പന്നമാക്കുകയും, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, സംസ്കാരം ആഘോഷിക്കുകയും  ചെയ്യുന്ന പരിപാടികൾ, സംരംഭങ്ങൾ എന്നിവ സൃഷ്ടിക്കാൻ “മഞ്ച് ” നോടൊപ്പം ആണിചേരുവാൻ  നിയുക്ത പ്രസിഡന്‍റ്  രാജു ജോയിഏവരേയും ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...