മാളവിക ഹെഗ്‌ഡെ.

Date:

പി. റ്റി. കോശിയച്ചൻ.
നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി: “എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു.  7000 കോടി രൂപയുടെ കടം കുന്നു കൂടി. ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല.” മരണമാണ് ഏക മാർഗ്ഗമെന്നു ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെന്നേക്കുമായി മരണം മരിച്ചു. എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee യുടെ സ്ഥാപകൻ VG സിദ്ധാർഥയുടെ കഥയാണ് മേൽ പറഞ്ഞത്. സിദ്ധാർഥയുടെ മരണത്തിനു ശേഷം CEO സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ പാവം ഭാര്യ Malavika Hegde നെ പലരും സഹതാപതോടെ നോക്കി. “ഹതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ” ഇങ്ങനെ പലതും മറ്റുപലരും അടക്കം പറഞ്ഞു. എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി. സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിൻ ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ. (ഗൂഗിൾ).
 
അകാലത്തിൽ വിധവയായി തീർന്ന ഒരു സ്ത്രീ ഒരിക്കൽ എന്നോടു പറഞ്ഞു: “എന്റെ ഭർത്താവ് ഉണ്ടായിരുന്ന കാലത്ത് ഞാൻ ഒന്നും അറിയുവാൻ പാടില്ലാത്ത ഒരു കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ വിചാരിച്ചു, ഇനി എങ്ങനെ ജീവിക്കും എന്ന്. ഇന്ന് എന്റെ വീടിന്റെ സകല കാര്യങ്ങളും നടത്തുവാൻ എനിക്ക് കഴിയുന്നു.” സ്ത്രീകളെ അബലകളായി കണക്കാക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ പല കുടുംബങ്ങളിലും സ്ത്രീകളാണ് കുടുംബത്തെ നയിക്കുന്നത്. പലയിടങ്ങളിലും ഭർത്താക്കന്മാർ മദ്യപിച്ച് സുബോധമില്ലാതെ ജീവിക്കുമ്പോൾ കുടുംബഭാരം സ്ത്രീകളുടെ തലയിലാണ്. സ്ത്രീകൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടി പിടിച്ചു വാങ്ങിക്കൊണ്ടു പോയി മദ്യപിക്കുന്ന എത്ര പുരുഷന്മാർ! എന്നാൽ അവയുടെ എല്ലാം മദ്ധ്യേ കുടുംബകാര്യങ്ങൾ നടത്തി ക്കൊണ്ടുപോകുവാൻ സ്ത്രീകൾക്ക് കഴിയുന്നു.
 
യഥാർത്ഥത്തിൽ പുരുഷാധിപത്യം മാത്രമാണ് സ്ത്രീകളെ അബലകൾ ആക്കി തീർക്കുന്നത്. ക്ഷമിപ്പാനും സഹിപ്പാനും ശുശ്രൂഷിപ്പാനും സ്ത്രീകൾക്ക് കഴിയുന്നതുപോലെ പുരുഷന്മാർക്ക് കഴിയാറില്ലല്ലോ. ഒരു അമ്മയെ പോലെ, വാത്സല്യപൂർവ്വം മക്കളെ പരിചരിക്കുവാൻ പിതാക്കന്മാർക്ക് പലപ്പോഴും കഴിയാറില്ല. ഒരു കാര്യം മാത്രം ആവശ്യമാണ്, പ്രവർത്തിക്കുവാൻ വേണ്ടുന്ന അവസരം. അത് പലപ്പോഴും സ്ത്രീകൾക്ക് ലഭിക്കാത്തത് കൊണ്ടാണ് അവരുടെ കഴിവുകൾ എല്ലാം വെളിപ്പെടാതിരിക്കുന്നത്. വിധവമാർക്കു മാത്രമല്ല, ഭർത്തൃ മതികളായ സ്ത്രീകൾക്കും തങ്ങളുടെ കഴിവുകൾ പ്രയോഗിക്കുവാൻ അവസരം ഉണ്ടാകണം. സ്ത്രീകളുടെ കഴിവുകളെ മനസ്സിലാക്കി അഭിമാനപൂർവ്വം അവരെ കാണുവാൻ പുരുഷ ലോകത്തിനും സാദ്ധ്യമാവണം. പുരുഷനും സ്ത്രീയും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന കുടുംബമാണ് അനുഗ്രഹ പൂർണമാവുന്നത്. സ്ത്രീകളെ ആദരിക്കുവാനും അവരുടെ കഴിവുകളെ അംഗീകരിക്കുവാനും നമുക്കേവർക്കും സജ്ജമാകാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 
 

 

 
 
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...