കൂച്ചു വിലങ്ങുകള്‍: മിന്‍റാ സോണി

Date:

നകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും…

അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും……

കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം..

കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും…

പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല..

മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും…

ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……,

കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, വെറുതെ ശ്രമിച്ചാൽ കാല് വീണ്ടും മുറിയും എന്നൊരു പേടി അതിന്റെ മനസ്സിൽ ഉണ്ടാക്കി എടുക്കുന്നതിൽ പരിശീലകർ വിജയിച്ചിരിക്കുന്നു.. !!

ആന വലുതായിക്കഴിഞ്ഞായാലും അതിന്റെ മനസ്സിൽ ഉണ്ടായ ആ കണ്ടീഷനിങ് ജീവിതത്തിൽ ഒരിക്കലും മാറില്ല……!

ആന കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ്..

അപാരമായ ഓർമ്മശക്തിയും, ബുദ്ധി ശക്തിയും ആനക്കുണ്ട്..

കിലോമീറ്ററുകളോളം ദൂരെ വരെ കാണാൻ കഴിയും…

ശക്തിയേറിയ കൊമ്പുകളും, തുമ്പിക്കയ്യും ഒക്കെ ഉണ്ട്..

വമ്പൻ മരങ്ങളൊക്കെ എടുത്ത് പൊക്കും.. കെട്ടിടങ്ങൾ വേണമെങ്കിലും കുത്തി മറിക്കും…..

പക്ഷേ, സ്വന്തം കാലിൽ കിടക്കുന്ന ചങ്ങല പൊട്ടിക്കാൻ ഒരിക്കലും ശ്രമിക്കില്ല..

അതാണ്,ചെറുപ്പകാലത്തുണ്ടാകുന്ന മെന്റൽ കണ്ടീഷനിങ്ങിന്റെ കുഴപ്പം…..

ആനക്ക് അതിന്റെ ശക്തി അറിയില്ല.. !!
ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!

*അതുപോലെയാണ് മനുഷ്യന്റെ കാര്യവും…..*

പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മനസ്സിൽ നാല്പത്തിനായിരത്തില്പരം *ലിമിറ്റിങ് ബിലീഫുകൾ* ഉണ്ടെന്നാണ് പറയപ്പെടുന്നത്… !!

ഞാൻ കറുത്തതാണ്……
എന്നെ കണ്ടാൽ ഭംഗിയില്ല..
എനിക്ക് പൊക്കം കുറവാണ്, അല്ലെങ്കിൽ കൂടുതലാണ്
വണ്ണം കുറവാണ്….. അല്ലെങ്കിൽ തടിച്ചിട്ടാണ്..
എന്റെ പല്ല് ഭംഗി ഇല്ലാത്തതാണ്..
മൂക്ക് ഭംഗി ഇല്ലാത്തതാണ്…
എന്റെ ജാതി കൊള്ളില്ല,
മതം കൊള്ളില്ല…
എനിക്ക് സാമ്പത്തിക ശേഷി കുറവാണ്….
എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല…

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലിമിറ്റിങ് ബിലീഫുകളുമായാണ് നമ്മളോരുത്തരും ജീവിക്കുന്നത്…….

ഇതൊക്കെ നമുക്ക് കൃത്യമായി പറഞ്ഞുതരാൻ നാട്ടുകാരും,വീട്ടുകാരും, കൂട്ടുകാരും ഒക്കെ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്…

ഇത്തരം പരിമിതപ്പെടുത്തുന്ന ചിന്തകൾ നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നു…

ഇങ്ങനെ, നമ്മൾ ഓർമ്മവെച്ച കാലം മുതൽ നമ്മുടെ ഇമോഷണൽ ബാഗേജിൽ പെറുക്കിക്കൂട്ടി വെച്ചിരിക്കുന്ന ലിമിറ്റിങ് ബിലീഫുകൾ നമ്മുടെ Self Respect, Self Love, Self Esteem എന്നിവയെയൊക്കെ വല്ലാതെ ദോഷകരമായി ബാധിക്കുന്നു…

അതാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം..!!

നമ്മുടെ യഥാർത്ഥ ശക്തി നമ്മൾ തിരിച്ചറിയാതെ പോകുന്നതിന്റെ കാരണം..!!

Please visit Minta Sony’s face book page:

Minta Sony
1 hr
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...