Home Newsഇനിയും പൊഴിയാത്ത പൂവ്

ഇനിയും പൊഴിയാത്ത പൂവ്

by admin
0 comments

 

ഇനിയും പൊഴിയാത്ത പൂവ്

കുഞ്ഞേലി

കാടുകേറുന്നൊരീ ചിന്തകളിലെല്ലാം
നിന്റെയീ കവിതകൾ അതൊന്നുമാത്രം

നിന്റെ ഈ കവിതകൾ പോകുന്ന വഴിയേ
പായുന്നു എന്റെയീ അന്തരംഗം

ഒറ്റക്കിരുന്നു ഞാനെൻ മനോരാജ്യത്തിൽ
തപിക്കുന്നു നിന്റെയീ പ്രണയകാവ്യം

അലറി തെറിക്കുന്ന തിരകളെ പോലെയെൻ
ഉള്ളം അലറി കരഞ്ഞിടുന്നു

മധു ഉണ്ടു പോകുന്ന വണ്ടിനു അറിയുമോ
പൂവിന്റെ ഉള്ളിലെ നൊമ്പരങ്ങൾ?

എന്റെ ചിന്തകളുമീ നൊമ്പരപ്പൂക്കളും
അറിയുന്നുവോ നീയെൻ പ്രാണനാഥാ?

തേൻ വറ്റി പോയോരാ പൂവിന്റെ നോവുകൾ
അറിയുന്നുവോ വണ്ടേ നീയെങ്കിലും?

പതിയെ പതിയെ ഈ വാടുന്ന ഇതളുകൾ
വേദനിപ്പിക്കുന്നീ പൂവിന്റെ നെഞ്ചകം

പൊഴിയാൻ തുടങ്ങുന്ന പൂവിന്റെ നൊമ്പരം
അറിയുന്നുവോ വണ്ടേ നീയെങ്കിലും?

You may also like

Leave a Comment