കടൽത്തീരത്തിലേക്ക് : ബെന്നി ന്യൂജേഴ്‌സി

Date:

Mom, you have to take me to Macy’s…
മുൻവശത്തെ വാതിൽ തള്ളിത്തുറന്ന് അടുക്കളയിലേക്ക് വന്നിട്ട് അവൾ അട്ടഹസ്സിച്ചു.. സ്കൂളിൽ നിന്നും പതിവിലും നേരത്തെ എത്തി. അലഷ്യമായി ഇട്ടിരുന്ന ബാക്ക് പാക്ക് സോഫായിലേക്ക് വലിച്ചെറിഞ്ഞു. കവിളുകൾ ചുമന്നിരുന്നു. പത്താം ക്ലാസ് തീരുവാൻ ഇനി ഒരാഴ്ച്ചകൂടിയേ ഉളളൂ.
Why, why all of a sudden?!! What happened?!
Take me now itself. I have to buy something…


*വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്നു കൂട്ടനിലവിളി ഉയർന്നു…

What? what you have to buy?!
ബാക്ക് യാർഡിലെ പച്ചക്കൃഷി തോട്ടത്തിലെ കള പറിച്ചിട്ട്, മത്തനും,  പാവയ്ക്കക്കും, കാന്താരി മുളകിനും വെള്ളമൊഴിച്ച്‌ ക്ഷീണച്ചു വന്ന മമ്മിയുടെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും അട്ടഹസിച്ചു. 
I have to buy a two-piece swimsuit. Don’t you hear me?! 
What?!! Two-piece swimsuit?! Why you need it now? 
You promised me, you know the school is closing next week? 
So what?
Christy, Carol, and all my friends are going next weekend to Atlantic City beach. I want  to go too..

*”ദെയിവങ്ങളേ, തമ്പിരാക്കന്മാറേ.” വെള്ളായിയപ്പൻ വിളിച്ചു.

Let them go. Why you have to go? I have to ask your Dad…
Why do  you have to ask dad?!!.. Ask dad.. ask dad. You tell this every time.  Are you a slave of him?!

*തുവർത്തിൽ കെട്ടിയ പൊതിച്ചോറിന്റെ കഞ്ഞിനനവ്  കൈയിൽ തട്ടി..


Yes, I need his permission before I buy a two-piece swimsuit for you… understand?
Pity on you, Mom…  PITY…  Don’t you know, I am getting the license next year. Then I don’t need your pity.  Cheap family. Slaves here.. 

ഇവിടെ വന്നിട്ടു പല വർഷങ്ങൾ വേണ്ടിവന്നു ഡ്രൈവിംഗ് ലൈസെൻസ് കിട്ടാൻ എന്ന് അവൾ ഓർത്തു. എപ്പോൾ ടെസ്റ്റിന് പോയാലും പാരലൽ പാർക്കിങ്ങു് ടെസ്റ്റിൽ അടി തെറ്റും. ജോച്ചായനാണെങ്കിൽ വണ്ടിയോടിക്കാൻ ഒറ്റക്ക് വിടുന്നതും വല്യ പേടിയാർന്നു.

I have been keeping my mouth shut all these years…  all my friends are going…  with their boyfriends… I have none yet!… don’t you know?!! 
Yes,  you should not follow American culture.. understand.. how many times I told you…

മലയാളി സംസ്കാരം ഒരു കൗമാരക്കാരിയെ പഠിപ്പിക്കാൻ പെടാപാട് പെടുന്ന തത്രപ്പാടിന്‍റെ  വിയർപ്പു തുള്ളികൾ നെറ്റിയിൽ നിന്നും അടർന്നു വീണു.

This house is a jail…   jail…  worse than a jail… no freedom…   but, this is my Amercia.. not your India…

*”വെള്ളായിയേ,”  മാപ്പിള പറഞ്ഞു…….    വിടാത്ത കടങ്ങൾ പടച്ചവന്‍റെ    സൂക്ഷിപ്പുകളാണ്. അത് അങ്ങിനെ തന്നെയിരിക്കട്ടെ”

Many many times I have told you this..  we follow Indian customs. understand?
I am sick and tired of your Indian culture!  Every Sunday, don’t you know,  every Sunday on the way to church, dad’s boring sermons! .. don’t touch boys, don’t hug!!.. don’t talk too much to boys. What you think, me a machine?  hate this .. hate this…  
വർഷങ്ങൾ മുൻപ് സ്കൂൾ നേഴ്സ് പിടിഎ മീറ്റിങ്ങിൽ പെണ്മക്കളോടു അമ്മമാർ പറഞ്ഞു കൊടുക്കേണ്ട ലൈംഗീക അറിവിന്‍റെ  പാഠങ്ങൾ ഓർത്തു പോയി.. 

ഗർഭ നിരോധന ഗുളികകൾ വാങ്ങി മകൾക്കു കൊടുക്കണം… ഓവർനൈറ്റ് പാർട്ടി കഴിഞ്ഞു വന്നാൽ ചോദിക്കണം. സെക്ഷ്വലി ആക്റ്റീവ് ആണെങ്കിൽ കോൺടം കൊടുത്തു വിടണം. ഏയിഡ്‌സ്സ് പ്രതിരോധങ്ങൾ… ആവശ്യമുള്ളവർക്ക് സ്കൂളിൽ ഫ്രീ ആയീ കോണ്ടം സപ്ലൈ…. ഇതല്ലാം കേട്ട്  അച്ചായൻ  ‘ഇപ്പൊ തന്നെ അമേരിക്കയിൽ നിന്നും കെട്ടു കെട്ടാ’മെന്നാ പറഞ്ഞിരുന്നത്.

 All these years you wasted my precious time forcing me to the  Bharatha Natyam classes…   for me that is of no use.. simply waste.. now you push me so hard to have  arangettam.. You don’t listen to  what I say! A slave has got better freedom in this world! a slave ..  !

അയൽവക്കത്തെ ശ്യാമളയൂം രമയും ശനിയാഴ്ച്ചകളിൽ നൃത്തം പഠിക്കാൻ പോകുമ്പോൾ അസൂയയോടെ നോക്കിയിരുന്നത് അവൾ ഓർത്തു.  ബീന മേനോന്‍റെ    ഡാൻസ് സ്കൂളിൽ മോളെ വിട്ടപ്പോൾ അരങ്ങേറ്റത്തിന്‍റെ ദിവസമായീരുന്നു അവളുടെ സ്വപ്നത്തിൽ!  

Don’t you know, all my time wasted with this  silly   Bhrathanatyam..  you should have sent me to  Square Dance… Square Dance..    അവളുടെ ശബ്ദം ഉയർന്നു വരുന്നു. കയ്യും കാലും എടുത്താണ് അവൾ നേരിടുന്നത്.  
And your Malayalam… who wants it?!   you push me so hard to go to Baby uncle’s Malayalam classes..  I hated it..  waste of my life… 

*തന്റെ കോടച്ചി ഈ ചോറുപൊതി കെട്ടുമ്പോൾ അതിലേക്കു ഒരുപാട് കണ്ണുനീർ വീഴ്ത്തിയിരിക്കണം.

Are you taking me to Macy’s or Not…   Tell me NOW!  അവൾ അട്ടഹസിക്കാൻ തുടങ്ങി.

*പുഴയുടെ നടുക്കെത്തിയപ്പോൾ കുളിയുടെ അനുഭവം വെള്ളായിയപ്പനെ തളർത്തി …   മകനെ അവന്‍റെ     കുട്ടിക്കാലത്ത് കുളത്തിൽ കുളിപ്പിച്ചത്…..  പുഴ കടന്ന് അപ്പുറത്തെ മേടു കയറുവോളും വെള്ളായിയപ്പൻ കരഞ്ഞു..

All my friends…  Natasha, Carolyn .. all are going to the beach next weekend.. they are going with their boy friends… they are making fun of me, asking me… me not STRAIGHT!!!.

നല്ല സ്കൂൾ ഡിസ്‌ക്‌ട്രിക്ട് നോക്കി വീട് മാറിയപ്പോൾ ഓർത്തില്ല സംസ്കാരത്തിന്‍റെ ഈ തലകുത്തി മറിച്ചിൽ…  വെള്ളക്കാരുടെ കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ…
ആദ്യവർഷങ്ങളിൽ അവളുടെ  ബ്രൗൺ കളറിനെ കൂട്ടുകാർ കളിയാക്കിയിട്ട് കലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു മകൾ മിക്കവാറും വീട്ടിൽ വരാറുള്ളത്.  വന്നിട്ട് തന്റെ കൈകളോട്  ചേർത്ത് അവളുടെ കൈകൾ വെച്ചിട്ടു വിഷമിക്കുമായിരുന്നു.. 

‘Mom, your skin is lighter than mine… mine is darker…’   ‘No Mol, your’s is lighter..’  ‘you are lying mom, tell me the truth!..’  അവളെ എന്നും ആശ്വസിപ്പിക്കാൻ പലതും പറയാറുള്ളത് ഓർത്തു… 

Last weekend they went to the beach..  Sunbath for five hours!! Tanned their skins and showed me…!!
They had called me too! but, to escape from this PRISON… Escape..  this time I
too want to go!!.. I too.. OK!

സ്വയമേ റ്റാൻഡ്‌ ആയിട്ടുള്ള അവളുടെ ശരീരം ഇതിൽ കൂടുതൽ റ്റാൻ ചെയ്യേണ്ട എന്ന് പറയാൻ തോന്നിയില്ല…

*”കണ്ണൂര്ക്ക്”  വെള്ളായിയപ്പൻ പറഞ്ഞു. “വിചേഴിച്ച്‌ ഒന്നുവില്ല….വെര്‍തെ പുഗ്ഗാണ്….”

   You know what, it is 105 degrees outside and you still force me to wear long pants! All my friends in the school come in shorts and I am a laughing stock  in front of them…  I hate these restrictions.. This is America, not your India

ഋതുമതി ആയതു മുതൽ മമ്മി പറഞ്ഞിട്ട്  പപ്പാ നീലപ്പാവാട വാങ്ങിത്തന്നതും പള്ളിയിൽ പോകുമ്പോൾ തലയിൽ മുണ്ടിട്ടെ കുർബാന കാണാവൂ എന്ന് പഠിപ്പിച്ചതും… 

*ജയിലിന്റെ പടിക്കൽ പാറാവുകാരൻ വെള്ളായിയപ്പനെ തടഞ്ഞു……………     “നാളെയാണ്, അല്ലേ? ” പാറാവുകാരൻ പറഞ്ഞു…

Many many times I had told you to celebrate my sweet sixteen..  
കാടുവെട്ടിത്തെളിച്ച്‌ കുരുമുളകും കാപ്പിയും നട്ടുവളർത്തി രാപ്പകൽ കഷ്ടപ്പെട്ടിരുന്ന അപ്പന് മക്കടെ ജന്മദിനം പോലും ഒരിക്കലും ഓർമ്മയില്ലാർന്നു എന്നവൾ ഓർത്തു…  ഒൻപതു ആങ്ങളമാർക്ക് ഒരു കുഞ്ഞുപെങ്ങളായിട്ടും ജൻമദിനം അപ്പനെ ഓർപ്പിക്കണമായിരുന്നു…..

You did not listen to me… don’t you know how much shame I had.. all my friends laughed at me… you and your Indian culture…  I am sick and tired…  I hate it…

*വെള്ളായിയപ്പന്റെ കൈപ്പടം പൊതിച്ചോറിലമർന്നു. മകനേ, ഈ പൊതിച്ചോറ് നിന്‍റെ അമ്മ    എനിക്ക് വേണ്ടി പൊതിഞ്ഞതാണ്

You are so cruel.. you never allowed me to sleep over at Natasha’s home!..  you hurt me so bad… so cruel you are……..

*ഇതാ ഇവിടെയാണ്. ഇരുമ്പഴികൾക്കു പിന്നിൽ കണ്ടുണ്ണി നിന്നു……  വെള്ളായിയപ്പൻ മകനെ കെട്ടിപിടിച്ചു… വെള്ളായിയപ്പൻ കരഞ്ഞു വിളിച്ചു: “മകനേ”..  കണ്ടുണ്ണി മറുവിളി വിളിച്ചു: “അപ്പാ”….    മകനേ, നീ കൊലപാതകം നടത്തിയോ ?  … എനിക്കോർമ്മയില്ല

 ( ** ‘കോയിക്കോട്ടേ കടൽത്തീരത്ത്  ഉപ്പുസമരത്തിനു എന്നെ തല്ലിയ പട്ടാളക്കാരനെ…… അപ്പാ..’ )

Are you taking me to to Macy’s NOW or NOT…  last word!… Or, I will call Nancy.. OK?!.. She got license last week.. her dad bought her a sports BMW….!

കൈകൾ തരിച്ചു വരുന്നത് അവൾ അറിഞ്ഞു… ക്ഷമ കെട്ടിരിക്കുന്നു. മൂത്ത കുഞ്ഞാഞ്ഞയോട് വഴക്കിട്ടതിനു ഇളേതായിട്ടുപോലും അപ്പൻ മുച്ചാടും കാപ്പിവടിക്കു അടിച്ചു പൊട്ടിച്ചത് അവൾ ഓർത്തു ..

അമേരിക്ക!….  ഇവൾ 911 വിളിക്കുമെന്നും പോലിസും പടയും തന്നെ ജയിലിലാക്കുമെന്നും അവൾ പെട്ടന്ന് ഓർത്തു.
*** ****************

മൂന്നു മണിക്കൂർ ഡ്രൈവിങ് ഉണ്ട് അറ്റ്ലാന്റിക് സിറ്റി കടൽത്തീരത്തേയ്ക്ക്..  തലേദിവസം മുതൽ അവൾ ഒരുക്കം തുടങ്ങി. ഗൂഗുൾ മാപ്പുനോക്കി വഴി അടയാളപ്പെടുത്തി. ട്രമ്പ് താജ് മഹൽ കാസിനോയുടെ മുൻപിലെ പ്രസിദ്ധമായ ബീച്ചിലേക്ക്…

*ഉച്ചസ്ഥായിലുള്ള നിശ്ശബ്ദമായ നിലവിളി: അപ്പാ, എന്നെ തൂക്കിക്കൊല്ലാൻ സമ്മതിക്കരുതേ.

***************

കാലത്തെ എഴുന്നേറ്റ്,  കാറിൽ ബീച്ചിലിക്കു വേണ്ട വെള്ളവും ഐസും മറ്റും അവൾ തന്നെ എടുത്തു വെച്ചു. ഒപ്പം മേസിസ്സിൽ നിന്നും വാങ്ങിയ  ‘ടു പീസ്’ സ്വിമ്മിങ്‌ സ്യൂട്ടും…… യാത്രയിൽ കേൾക്കാനായി ‘ഡയമണ്ട് വൈറ്റി’ന്റെ  സിഡിയും എടുത്തു വെക്കുന്നത് കണ്ടു…

*”കാർന്നോരെ, പൊറത്തു വരൂ. സമയം കഴിഞ്ഞു”.

ഡാഡിയുടെ അടുത്ത് മുൻസീറ്റിൽ തന്നെ അവൾ ഇരുന്നു…  ഹൈവേയിലെ റെസ്റ് ഏര്യായിൽ നിർത്തിച്ചു തണുത്ത പെപ്‌സിയും ചിപ്പ്‌സും വാങ്ങി വരുന്നത് കണ്ടു.. ഒന്ന് മമ്മിക്ക്.. ഒന്ന് ഡാഡിക്ക്.

പോകുന്ന വഴി മുഴുവനും സൺ ബാത്തിന്‍റെ    മെഡിസിനൽ മാജിക്കിനെ കുറിച്ച് വാതോരാതെ അവൾ പറഞ്ഞുകൊണ്ടിരുന്നു. പ്രാചീന മനുഷ്യർ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല എന്നും ശരീരം മുഴുവൻ സൂര്യരസ്മി ഏറ്റതുകൊണ്ടാണ് അവർക്കു രോഗങ്ങൾ ഉണ്ടാകാതിരുന്നതെന്നും  ഡാഡിയെ പറഞ്ഞു പഠിപ്പിക്കുന്നത് കേട്ടു.  

*പുലർച്ചക്ക് മുമ്പു കൊമ്പുവിളികൾ മുഴങ്ങുന്നത് വെള്ളായിയപ്പൻ കേട്ടു. അതു വധശിക്ഷയുടെ ചടങ്ങാണെന്ന് വെള്ളായിയപ്പൻ അറിഞ്ഞിരുന്നില്ല……..

ബീച്ചിൽ നല്ല തിരക്കാണ്. എങ്കിലും ഒഴിഞ്ഞ ഒരു സ്ഥലം അവൾ കണ്ടുപിടിച്ചു.  വെയിലടിക്കാതിരിക്കാൻ പപ്പക്കും മമ്മിക്കും വലിയ രണ്ടു ബീച്ച് അംബർല്ല അവൾ തന്നെ റെന്റ് ചെയ്തു കൊണ്ടു വന്നു…     ടൂ പീസ് സ്വിമ്മ് സൂട്ടിൽ സൺ ബാത്ത് ചെയ്യുന്ന അവളെ നോക്കി നെടുവീർപ്പിട്ടു പോയി. കറുത്ത ഒരു കൂളിംഗ് ഗ്ലാസ് കണ്ണുകൾ മൂടിയിരിക്കുന്നു.

പെപ്‌സിയുടെ രണ്ട് വലിയ കുപ്പികളും.*ഒരു പേറ്റിച്ചിയെപ്പോലെ തന്‍റെ   മകന്‍റെ    ദേഹത്തെ വെള്ളായിയപ്പൻ പാറാവുകാരിൽനിന്ന് ഏറ്റുവാങ്ങി…. ഉന്തുവണ്ടിയുടെ പുറകെ തോട്ടികളുടെകൂടെ വെള്ളായിയപ്പൻ നടന്നു….

*മണ്ണു മൂടുന്നതിനുമുമ്പ് …..   ആ നെറ്റിയിൽ കൈപ്പടംവെച്ച് അനുഗ്രഹിച്ചു.

*വെള്ളായിയപ്പൻ വെയിലത്ത്‌ അലഞ്ഞുനടന്ന് കടൽപ്പുറത്ത്‌ എത്തി; ആദ്യമായീ കടൽ കാണുകയാണ്. കൈപ്പടങ്ങളിൽ എന്തോ നനഞ്ഞു കുത്തുന്നു. കോടാച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പൻ പൊതിയഴിച്ചു.വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകൾത്തട്ടികളിലെവിടെന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു…”
  . 

Mini Vish ഫെയ്സ് ബുക്കില്‍ എഴുതിയ ഒരു പോസ്റ്റിൽ നിന്നും പ്രചോദനം കൊണ്ട് https://www.facebook.com/mini.vish.1/posts/2401858986523987 

* ഓ.വി. വിജയൻറെ പ്രസിദ്ധമായ ചെറുകഥയിൽ നിന്ന് – കടൽത്തീരത്ത്. 
** കഥയിൽ കൂട്ടിച്ചേർത്തത്…
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...