അസാദ്ധ്യമായി ഒന്നുമില്ലേ?

Date:

പി. റ്റി. കോശിയച്ചൻ.
+ 91 9495913953
 
“കേരളത്തിന് അസാദ്ധ്യമായി ഒന്നുമില്ല”. ഇത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തു കൊണ്ട് കഴിഞ്ഞദിവസം ചെയ്ത പ്രസംഗത്തിൽ പറഞ്ഞതായി ടി വി യിൽ എഴുതി കാണിച്ച വാക്കുകളാണ്. നമ്മിൽ പലരും ഇങ്ങനെ ചിന്തിക്കുന്നവരാണ്. പ്രയാസമുള്ള ഒരു കാര്യം സാധിച്ചതു കൊണ്ട് എന്തും സാധിക്കുമെന്നും, ഒന്നും അസാദ്ധ്യമാകില്ല എന്നും ചിന്തിക്കുന്നത് ശരിയാണോ? കേരളത്തിന് എന്നു മാത്രമല്ല മാനവരാശിക്കു മൊത്തം അസാദ്ധ്യമായ എന്തെല്ലാം കാര്യങ്ങളാണ് ഈ ലോകത്തിൽ അവശേഷിക്കുന്നത്! ചന്ദ്രനിൽ വരെ എത്തുവാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് അഭിമാനിക്കാം. എന്നാൽ എന്തെങ്കിലുമൊന്ന് പുതുതായി സൃഷ്ടിക്കുവാൻ ഇതുവരെ മനുഷ്യന് സാധിച്ചിട്ടുണ്ടോ? കേരളത്തിന് അത് സാധിക്കുമോ?
 
ഇന്നയോളമുള്ള മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം ഈ ഭൂമിയിലുള്ള വസ്തുക്കളെ ഉപയോഗിച്ചുള്ളവ മാത്രമല്ലേ? അവയ്ക്ക് രൂപഭേദം വരുത്തി ചില പുതിയ സാധനങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ പ്രപഞ്ചത്തിൽ ഇല്ലാത്ത ഒരു വസ്തു സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ടോ? അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് മനുഷ്യന് അസാദ്ധ്യമായി ഇന്നും അവശേഷിക്കുന്നത്? മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പക്ഷിക്കുഞ്ഞ് ചുറ്റുപാടുകളെ കണ്ടിട്ട് ഞാൻ ലോകം മുഴുവൻ കണ്ടു എന്നു പറയുന്നതുപോലെ അല്ലേയുള്ളൂ നമ്മുടെ കഴിവുകളും വൈദഗ്ദ്ധ്യങ്ങളും? സ്വന്തം പരിമിതികളെ കുറിച്ച് എപ്പോഴും നാം ബോദ്ധ്യമുള്ളവർ ആയിരിക്കണം. അല്ലെങ്കിൽ അഹങ്കാരികളായി തീർന്നു പോകും. അഹങ്കാരം വിനാശത്തിന് കാരണമാകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘അധികമായാൽ അമൃതും വിഷം’ എന്ന ചൊല്ല് നമുക്ക് പരിചിതം ആണല്ലോ. അതെ നമ്മുടെ കഴിവുകൾ പരിമിതികൾ ഇല്ലാത്തതായാൽ വിനാശം തന്നെ ഫലം!
 
ഭ്രാന്തിന്റെ മറ്റൊരു പേരാണല്ലോ ‘ബുദ്ധിഭ്രമം’ എന്നത്. ബുദ്ധിയുടെ ആധിക്യം തന്നെ ബുദ്ധി ഭ്രമമായി പരിണമിക്കാം. അപ്പോൾ നമ്മുടെ കഴിവുകളും ബുദ്ധി ശക്തികളും എല്ലാം പരിമിതികൾക്ക് ഉള്ളിൽ നിൽക്കുന്നവ ആയിരിക്കണം. ആ പരിമിതികളെ ഭേദിക്കുമ്പോൾ വിനാശം ഉണ്ടാകുന്നു. പരിമിതികൾക്കുള്ളിൽ ആയിരിക്കുന്നിടത്തോളം കാലം അസാദ്ധ്യമായത് പലതും അവശേഷിക്കും. ആകയാൽ അസാധ്യമായത് ഒന്നുമില്ല എന്ന് ചിന്തിക്കുവാൻ ഒരിക്കലും ഇടയാവരുത്. എന്നാൽ നമ്മിലൂടെ സാദ്ധ്യമായി തീരണമെന്ന് ദൈവം ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾ നിറവേറ്റുവാൻ ആവശ്യമായ കഴിവുകൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. ദൈവഹിതപ്രകാരം അവ വിനിയോഗിക്കുന്നു എങ്കിൽ സമൂഹത്തിന് അനുഗ്രഹകരമായ അനേക കാര്യങ്ങൾ നിർവഹിപ്പാൻ നാം പ്രാപ്തരാകും. അത് ദൈവാശ്രയത്തിന്റെ ഫലമാണ്. ദൈവത്തിൽ ആശ്രയിച്ച് ഈ ലോകത്തിൽ നിറവേറ്റേണ്ട കാര്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ദൈവകൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...