ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.
ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.
ചിക്കാഗോ . ഇല്ലിനോയി മലയാളി അസ്സോസിയേഷൻ (2025/26 ) വർഷത്തേ പ്രവർത്തനോൽഘാടനം മാർച്ച് 15ന് ചിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെൻട്രറിൽ വെച്ച് പ്രൗഡോജ്വലമായി നടത്തി. പ്രസിഡൻറ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടൺ ഗ്രോവ് സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ഐ. എം. എ.യുടെ ഈ വർഷത്തേ പ്രവർത്തനോൽഘാടനം നിർവഹിച്ചു. പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ)മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന എക്സികൂട്ടിവ് വൈസ് പ്രസിഡൻറ് പ്രവീൺ തോമസ്, ഫോമാ റീജിയൺ വൈസ് പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാനാ റീജിയണൽ വൈസ് പ്രസിഡൻറ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ഇല്ലിനോയി മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻറുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, മറ്റ് അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത് , പീറ്റർ കുളങ്ങര തുടങ്ങിവർ ആശംസകൾ അർപ്പിക്കുകയും സെക്രട്ടറി പ്രജിൽ അലക്സാണ്ടർ സ്വാഗതവും എക്സിക്കുട്ടിവ് വൈസ് പ്രസിഡൻറ് സ്റ്റീഫൻ ചൊള്ളംമ്പേൽ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന്റെ എം.സി യായി ജോയിൻറ് സെക്രട്ടറി ലിൻസ് ജോസഫും,ആനീസ് സണ്ണിയും സംയുക്തമായി ചേർന്ന് യോഗ നടപടികൾ നിയന്ത്രിക്കുകയും ചെയ്തു. ജോർജ് പണിക്കരുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. യോഗാവസാനം വിശിഷ്ടമായ വിഭവങ്ങളോടെ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. 

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംമ്പേൽ.