Home Motivational Messagesഒരു ദമ്പതികളുടെ കലഹം.

ഒരു ദമ്പതികളുടെ കലഹം.

by admin
0 comments
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ചില പ്രശ്നങ്ങൾ കാരണം വഴക്കു കൂടി, തമ്മിൽ മിണ്ടില്ല എന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിന് ബിസിനസ് ആവശ്യത്തിന് അത്യാവശ്യമായി മുംബൈയ്ക്ക് പോകണം. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. അവർ പരസപരം മിണ്ടായ്കയാൽ, തലേദിവസം രാത്രി ഭർത്താവു ഒരു ഭാര്യക്ക് ഒരു കുറിപ്പ് എഴുതി വച്ചു: ”എനിക്ക് നാളെ രാവിലെ മുംബൈയ്ക്ക് പോകണം. പുലർച്ചെ അഞ്ചു മണിയാകുമ്പോൾ എന്നെ വിളിക്കണം”. ഈ കുറിപ്പ് ഭാര്യ കണ്ടു എന്ന് ഭർത്താവ് ഉറപ്പിച്ചു. അവർ കിടന്നുറങ്ങി. പിറ്റേ ദിവസം ഭർത്താവു ഉണർന്നപ്പോൾ സമയം ഒൻപതു മണി! തന്റെ ഫ്ലൈറ്റ് പോയി കഴിഞ്ഞു എന്ന് മനസിലാക്കിയ ഭർത്താവു രാവിലെ അഞ്ചു മണിക്ക് ഭാര്യ, തന്നെ വിളിക്കാഞ്ഞതിന്റെ ദേഷ്യത്തിൽ എഴുന്നേറ്റു നോക്കിയപ്പോൾ അവിടെ ഒരു കുറിപ്പിരിക്കുന്നതു കണ്ടു. അതിൽ ഭാര്യ ഇങ്ങനെ എഴുതിയിരുന്നു, ”ഇപ്പോൾ അഞ്ചു മണിയായി. വേഗം എഴുന്നേൽക്കുക“. ഇത് കണ്ട ഭർത്താവ് അറിയാതെ ചിരിച്ചു പോയി. അതോടെ ദേഷ്യം ഒക്കെ മാറി, അവരുടെ പിണക്കവും തീർന്നു. (ഗൂഗിൾ).
 
കുടുംബ ജീവിതത്തിലുണ്ടാകാവുന്ന പ്രശ്നങ്ങൾ അനവധിയാണ്. നിസ്സാരമെങ്കിലും വ്യത്യസ്തങ്ങളായ കാരണങ്ങളും കാണും. ചിലപ്പോൾ സീരിയസായ പ്രശ്നങ്ങളും ഉണ്ടാവാം. മിക്ക കുടുംബങ്ങളിലും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉണ്ടാകുക സാധാരണയാണ്. പിണങ്ങുന്നതിനു കുഴപ്പമില്ല, പക്ഷേ വേഗത്തിൽ ഇണങ്ങുവാൻ കഴിയണം. അല്ലെങ്കിൽ പിണക്കം വലിയ അപകടമാണ്. ദേഷ്യത്തിന്റെ ഫലമായും സ്നേഹത്തിന്റെ ഫലമായും പിണക്കങ്ങൾ ഉണ്ടാവാം.
 
ഏതു പിണക്കം ആയാലും അത് പരിഹരിക്കുവാൻ ഇരുവരും മുൻകൈയെടുക്കേണ്ടതാണ്. ഇണങ്ങുവാൻ പലരും തയ്യാറാണ്, പക്ഷേ മുൻകൈയെടുക്കാൻ ഇഷ്ടമില്ല. ഇണങ്ങാൻ ഭാര്യ തയ്യാറായാൽ ഭർത്താവും റെഡിയാണ്. ഭർത്താവ് റെഡിയായാൽ ഭാര്യയും റെഡിയാണ്. പക്ഷേ ആരാണ് മുൻകൈ എടുക്കേണ്ടത്, അതാണ് പ്രശ്നം. ഇരുവർക്കും ആകാം, പക്ഷേ ആരും തയ്യാറല്ല. അപ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. താൻ അവളുടെ അരികിൽ ചെറുതായി പോയെങ്കിലോ എന്ന് ഭർത്താവും ഭർത്താവിന്റെ അരികിൽ ചെറുതാകാൻ മനസ്സില്ലാതെ ഭാര്യയും മുന്നോട്ട് നീങ്ങിയാൽ ആ കുടുംബം ശിഥിലമാകും.
 
എന്താണ് യഥാർത്ഥത്തിൽ നമ്മുടെ ശ്രേഷ്ഠത? ക്ഷമിക്കുന്നതും ചെറുതാകാൻ സന്നദ്ധമാകുന്നതും അല്ലേ? ഒരു വിധത്തിൽ നമ്മുടെ പിണക്കത്തെക്കാളും സ്വന്തം വലിപ്പത്തേക്കാളും എത്ര വലുതാണ് നമ്മുടെ കുടുംബം! ഞാൻ പങ്കാളിയുടെ മുൻപിൽ ചെറുതായി പോകുമൊ എന്ന ഭയത്തിന് കുടുംബത്തെക്കാൾ പ്രാധാന്യം നൽകിയാൽ, തീർന്നു, ആ കുടുംബത്തിന്റെ കഥ കഴിഞ്ഞു. ‘ചെറുതാകുവാൻ തയ്യാറാവുക,’ ഏതൊരു കുടുംബത്തിലും ഇത് വളരെ അനിവാര്യമാണ്! ജീവിത പങ്കാളിയോടുള്ള സ്നേഹമാണ് ചെറുതാകുവാനുള്ള പ്രേരണ. അതിനുള്ള സന്നദ്ധതയാണ് യഥാർത്ഥ മഹത്വം. അങ്ങനെ നമ്മുടെ കുടുംബ ജീവിതം മഹത്വപൂർണ്ണമാകുവാൻ നമുക്ക് സമർപ്പിതരാവാം.
പി. റ്റി. കോശിയച്ചൻ.
 
—————-
 
You may also like

Leave a Comment