Home Motivational Messagesവണ്ടിച്ചക്രങ്ങളും കാളകളും.

വണ്ടിച്ചക്രങ്ങളും കാളകളും.

by admin
0 comments
വണ്ടിച്ചക്രങ്ങളും കാളകളും.
പി. റ്റി. കോശിയച്ചൻ.
 
കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെ ആ കാളകൾ, നിറയെ ഭാരം കയറ്റിയ ആ വണ്ടി വലിച്ചു കൊണ്ടുപോകുന്നത് വളരെ ബദ്ധപ്പെട്ടായിരുന്നു. എന്നാൽ നിശബ്ദമായി അവ വണ്ടി വലിച്ചു കൊണ്ടേയിരുന്നു. പക്ഷേ വണ്ടി ചക്രങ്ങൾ വലിയ ശബ്ദം ഉണ്ടാക്കി. അപ്പോൾ വണ്ടിക്കാരൻ വേഗത്തിൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ആ ചക്രങ്ങളോട് ചോദിക്കുകയാണ്: “നിങ്ങൾ എന്തിനാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്?” ഭാരം വലിക്കുന്ന ഈ കാളകളെ നോക്ക്, അവ യാതൊരു ശബ്ദവും ഉണ്ടാക്കുന്നില്ലല്ലോ.” ചക്രങ്ങൾ പിന്നെയും ശബ്ദമുണ്ടാക്കി കൊണ്ടേയിരുന്നു. (ഗൂഗിൾ).
 
ജീവനുള്ള കാളകൾ ഭാരം വലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ സ്വയം സഹിച്ചാണ് ആ ജോലി ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ജീവനില്ലാത്ത ചക്രങ്ങൾ ഒരു വേദനയും അനുഭവപ്പെട്ടില്ലെങ്കിലും ബഹളം ഉണ്ടാക്കുകയാണ്. ചിലർ ഇങ്ങനെയാണ്, നിശബ്ദരായി തങ്ങളുടെ ജോലികൾ ചെയ്തു കൊണ്ടിരിക്കും. എന്നാൽ മറ്റു ചിലർക്ക് അലറി വിളിച്ച് നാടിളക്കി മാത്രമേ പണി ചെയ്യുവാൻ അറിയുള്ളൂ. എന്തിനാണ് ഈ ശബ്ദം ഉണ്ടാക്കുന്നത്? ശരിയായി പ്രവർത്തിക്കാൻ കഴിയാത്തത് കൊണ്ടോ ഇഷ്ടമില്ലാത്തതു കൊണ്ടോ ആണെന്ന് പറയാം. മാത്രമല്ല, ചിലർക്ക് മറ്റുള്ളവരുടെ പ്രശംസ ലഭിക്കണം. മറ്റു ചിലർക്ക് ആവശ്യം സഹതാപമാണ്. എങ്ങനെയായാലും അപരന്റെ ശ്രദ്ധ പിടിച്ചു പറ്റുക എന്നത് ഈ ബഹളത്തിന്റെ പിന്നിൽ അന്തഭവിച്ചിരിക്കുന്ന ഒരു വസ്തുതയാണ്. ഒരുപക്ഷേ ഈ താല്പര്യം മനപ്പൂർവ്വം ആ യിരിക്കുകയില്ല. എങ്കിലും അവർ പോലും അറിയാതെ അവരുടെ മനസ്സിലുള്ള ഒരു ആഗ്രഹമാണ്! മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേയ്ക്ക്  ആകര്‍ഷിക്കുക എന്നത് എല്ലാവരുടെയും ഒരു താല്പര്യമാണ്! കുഞ്ഞുങ്ങൾ കരയുന്നതുപോലും അതിനു വേണ്ടിയാണ്. അമ്മയുടെ ശ്രദ്ധ ലഭിക്കണം, അതിനാണ് കരയുന്നത്. മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കുമ്പോൾ അറിയാത്ത ഒരു സുഖം. ഇതിനുള്ള പോംവഴിയാണ് കരച്ചിലും ബഹളവും അട്ടഹാസവും എല്ലാം.
 
എന്നാൽ നിശബ്ദമായി ജോലി ചെയ്യുന്നവരോ? അവരിൽ ചിലരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുക എന്നതിൽ അധികം അവർ തന്നെ അറിയാതെയുള്ള ഒരു കീഴടങ്ങലാണ്. വണ്ടിക്കാളകളെ പ്പോലെ, ഞാൻ ഇതിനായി വിധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുകയല്ലാതെ ഒരു മാർഗ്ഗമില്ല ചെയ്തേക്കാം എന്ന ഒരു ഭാവം. നാളെയായാലും ഞാൻ തന്നെ ഇത് ചെയ്യണമല്ലോ, പിന്നെന്തിന് നാളേക്ക് മാറ്റിവയ്ക്കുന്നു എന്ന ചിന്ത. എന്നാൽ മറ്റു ചിലരെ പ്രവർത്തന സജ്ജരാക്കുന്നത് ഉത്തരവാദിത്വ ബോധമാണ്. അതിന്റെ പിന്നിൽ സ്നേഹത്തിന്റെ ഒരു വലിയ പ്രേരക ശക്തി ഉണ്ടാവും. കുടുംബാംഗങ്ങളോടോ സമൂഹത്തോടോ രാഷ്ട്രത്തോടോ തങ്ങൾക്കുള്ള സ്നേഹവും താൽപര്യവും അവരെ ഉത്തരവാദിത്വ ബോധത്തിലേക്ക് നയിക്കുന്നു. സ്നേഹത്തിൽ നിന്ന് ഉളവാകുന്ന ഈ ഉത്തരവാദിത്വ ബോധം ഏതു കഷ്ടവും സഹിപ്പാൻ അവരെ പ്രാപ്തരാക്കുന്നു. അങ്ങനെ പ്രവർത്തിക്കുന്നത് അവർക്കു ഒരു സുഖമാണ്, സായൂജ്യം അടയുന്നത് പോലെ. സ്നേഹവും ഉത്തരവാദിത്വ ബോധവും നമ്മുടെ ജീവിതത്തെ ധന്യമാക്കുക തന്നെ ചെയ്യും. സ്വന്തം കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടും സ്നേഹവും ഉത്തരവാദിത്വവും ഉള്ളവരായി ജീവിപ്പാൻ നമുക്ക് സമർപ്പിതരാവാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 

You may also like

Leave a Comment