വെള്ള മേല്‍ക്കൂരകളുടെ നാട്- ബര്‍മൂഡ

Date:

ബര്‍മൂഡ വെള്ള മേല്‍ക്കൂരകളുടെ നാട് 
പ്രൊഫ. സണ്ണി മാത്യൂസ്

ര്‍മൂഡ- ആദ്യം മനസ്സിലെത്തുന്നത് ബര്‍മൂഡ ഷോര്‍ട്ട് സ്, അല്ലെങ്കില്‍ ബര്‍മൂഡ ട്രയാങ്കിള്‍. ഒരു പക്ഷെ, അറ്റ് ലാന്‍റിക്ക് സമുദ്രത്തിലെ ഈ കുഞ്ഞന്‍ രാജ്യത്തെ പ്രസിദ്ധമാക്കിയത് ഇതു രണ്ടുമാവണം. മുട്ടിനു ഒരിഞ്ചു മുകളില്‍ നില്‍ക്കുന്ന ഷോര്‍ട്ട്സിനു ഈ ദ്വീപിലുള്ള അംഗീകാരമാവാം ആ പേരു ലഭിക്കാന്‍ കാരണം. രണ്ടാം ലോകമഹായുദ്ധകാലത്ത് തുണിക്കു ക്ഷാമം നേരിട്ടപ്പോള്‍ ബര്‍മൂ‍‍ഡയിലെ രണ്ട് ബാങ്കുകള്‍ തങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് മുട്ടറ്റമുള്ള ഈരണ്ടു ഷോര്‍ട്ട്സും മുട്ടിനു തൊട്ടു താഴെവരെയെത്തുന്ന സോക്സും നല്‍കി സഹായിച്ചിരുന്നുവെന്ന് കഥ. ബ്രിട്ടീഷ് ആര്‍മിയിലെ ഉദ്യോഗസ്ഥര്‍ ചൂടുള്ളകാലാവസ് ഥക്കു ഉപയോഗിച്ചിരുന്ന നിക്കറിന്‍റെ മാതൃകയിലാണത്രെ ബര്‍‍മൂഡയിലെ ഒരു ടെയ്ലര്‍ ഇത് തയ്ച്ചു കൊടുത്തത്. അവിടത്തെ കാലാവസ് ഥക്കു അനുയോജ്യമായ ഈ കുട്ടി നിക്കര്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇഷ്ടവസ്ത്രമായി, ഇന്നും മാന്യമായ വേഷമായി ഇവ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ ബര്‍‍മൂഡയില്‍ എത്തിയപ്പോള്‍ എന്നെ പെരുത്താകര്‍ഷിച്ചത് അവടുത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളാണ്. എല്ലാ മേല്‍ക്കൂരകള്‍ക്കും ഒരേ നിറം- വെള്ള. അവയുടെ നിര്‍മ്മാണവും ഏതാണ്ട് ഒരേ രീതിയില്‍. മാത്രമല്ല, പായല്‍ പിടിച്ചതോ നിറം മങ്ങിയതോ അപൂര്‍വ്വം. വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഈ മേല്‍ക്കൂരകളെപ്പറ്റി നടത്തിയ അന്വേഷണം കൗതുകകരമായ ചില വിവിരങ്ങള്‍ നല്‍കി.
അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 665 മൈല്‍ കിഴക്ക് തെക്കായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹം 400 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് കോളനിയാണ്.
“വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രെ” എന്ന് കോള്‍ഡ്രിജ് പാടിയ വരികള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ബര്‍മൂഡയെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. നദികളോ, ശുദ്ധജല തടാകങ്ങളോ ഇല്ലാത്ത ഈ ദ്വീപുകളില്‍ കുടിവെള്ളം വിലപ്പെട്ട വിഭവമാണ്. ശുദ്ധജലത്തിന്‍റെ പ്രധാന ശ്രേതസ്സ് മഴ തന്നെ. ഈ പ്രത്യേക പരിതസ് ഥിതിയില്‍ വര്‍ഷകാലത്ത് മഴവെള്ളം ശേഖരിച്ച് വര്‍ഷം മുഴുവന്‍ ഉപയോഗിക്കുവാന്‍ ബര്‍മൂഡക്കാര്‍ നിര്‍ബന്ധിതരാണ്. അതവര്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
വീടുകള്‍ നിര്‍മ്മിക്കുന്പോള്‍ നിര്‍ബന്ധമായും മഴവെള്ളം ശേഖരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കണം. വെള്ള മേല്‍ക്കൂരകളുടെ പിന്നിലെ രഹസ്യം അതാണ്. ദ്വീപില്‍ത്തന്നെ സുലഭമായ വെള്ള സ്ലേറ്റു കല്ലുകളാണ് പുര മേയാന്‍ ഉപയോഗിക്കുന്ന പ്രധാന വസ്തു. പടിപടിയായി അടുക്കുന്ന സ്ലേറ്റുകളെ കുമ്മായവും മറ്റും ഉപയോഗിച്ച് ഉറപ്പിച്ച് വാട്ടര്‍ പ്രൂഫ് ആക്കുന്നു. മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഗട്ടറുകള്‍‍ വഴി ടാങ്കുകളിലെത്തിക്കുന്നു. മേല്‍ക്കൂരകളുടെ ഓരോ ചതുരശ്ര അടിക്കും എട്ടു ഗാലന്‍ ടാങ്ക് വലിപ്പം വേണമെന്നാണ്  ഇപ്പോഴത്തെ നിയമം   നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. അധികം താമസിയാതെ കേരളത്തിലും പ്രാവര്‍ത്തികമാക്കേണ്ടിവരുന്ന ഒരു നിയമമായിരിക്കും ഇതെന്ന് എനിക്കു തോന്നി. ഇപ്പോള്‍ത്തന്നെ മഴവെള്ളക്കൊയ്ത്തിനുള്ള പദ്ധതികള്‍ പ്രോത്സാഹിക്കപ്പെടുന്നുണ്ടല്ലോ
വെള്ളം വളരെ സൂക്ഷിച്ചുപയോഗിക്കേണ്ട അസുലഭ വസ്തുവാണെന്ന് ചെറുപ്പം മുതല്‍ കുട്ടികളെ പഠിപ്പിക്കുമെന്ന് ഞങ്ങളുടെ ഡ്രൈവര്‍ സ്റ്റാന്‍ലി പറഞ്ഞു. ഷവറില്‍ രണ്ടു മിനട്ടില്‍ കൂടുതല്‍ നില്‍ക്കാന്‍ അമ്മ അനുവദിക്കുമായിരുന്നില്ലത്രെ.  പല്ലു തേച്ച് വായ് ശുദ്ധിയാക്കാന്‍ നല്‍കുന്നത് ഒരു കപ്പ് വെള്ളം!
മേല്‍ക്കൂരകള്‍ക്ക് വെള്ളനിറം നല്‍കുന്നതുകൊണ്ടുള്ള ഗുണം?  അത് അള്‍ട്രാ വൈലറ്റ് റശ്മികളെ റിഫ്ലക്റ്റ് ചെയ്യുന്നു. അതുവഴി വെള്ളം ശുചീകരിക്കാനും സഹായിക്കുന്നു. അഴുക്കുണ്ടെങ്കില്‍ പെട്ടെന്ന് കാണുകയും ചെയ്യാം
ബര്‍മൂഡ ത്രികോണം എന്നറിയപ്പെടുന്ന അതിവിശാലമായ കടല്‍ പ്രദേശത്തിന്‍റെ ഒരു കോണ്‍ ഇവിടെയാണ്. മറ്റു രണ്ടു കോണുകള്‍ ഒന്നു മയാമിയിലും, മറ്റേത് പോര്‍ട്ടോറിക്കോയിലും. കൊളന്പസിന്‍റെ കാലം മുതല്‍ അപകടകരമായ ഒരു പ്രദേശമായി ഇവിടം അറിയപ്പെടുന്നു. കപ്പലുകള്‍ക്ക് ദിശാബോധം നല്‍കുന്ന കോന്പസ്സുകള്‍ ഈ പ്രദേശത്തെത്തുന്പോള്‍ പ്രവര്‍ത്തനരഹിതമാകുമത്രെ.  അനേകം കപ്പലുകളും വിമാനങ്ങളും ദുഹൂഹ സാഹചര്യത്തില്‍ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ടെന്നുള്ളതാണ്  ഈ പ്രദേശത്തെ ചെകുത്താന്‍റെ ത്രികോണം എന്ന പേരിനു അര്‍ഹമാക്കിയത്.  നൂറ്റാണ്ടുകള്‍ക്കു മുന്പ് കടലില്‍ താണ ഒരു കപ്പലിന്‍റെ ഒരറ്റം ഉയര്‍ന്നു നില്‍പ്പുണ്ട് ബര്‍മൂഡ കോണില്‍. എന്നാല്‍ ഇവിടെ സംഭവിക്കുന്ന അപകടങ്ങളില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് ശാസ്ത്രലോകവും ഇന്‍ഷുറന്‍സ് കന്പനികളും അഭിപ്രായപ്പെടുന്നത്.
വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന റോഡുകളും വീടുകളും ചുറ്റുപാടുകളും മനോഹരമായ ബീച്ചുകളും തെളിഞ്ഞ വെള്ളത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യക്കൂട്ടങ്ങളും മൈലുകള്‍ നീളുന്ന കോറല്‍ റീഫുകളും എല്ലാറ്റിനുമുപരി മര്യാദക്കാരായ മാന്യമായിടപെടുന്ന നല്ല മനുഷ്യരും- സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...