Home Newsമഹര്‍ഷി വാത്മീകി വിമാനത്താവളം- പ്രതീക്ഷയ്ക്കു മങ്ങല്‍

മഹര്‍ഷി വാത്മീകി വിമാനത്താവളം- പ്രതീക്ഷയ്ക്കു മങ്ങല്‍

by admin
0 comments

മഹര്‍ഷി വാത്മീകി വിമാനത്താവളം- പ്രതീക്ഷയ്ക്കു മങ്ങല്‍

ഏറെ പ്രതീക്ഷകളോടെ  ആരംഭിച്ച അയോധ്യയിലെ വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം  പ്രതിസന്ധിയില്‍.

പ്രാണ്‍ പ്രതിഷ്ഠയ്ക്ക് മൂന്നാഴ്ച മുമ്പ്  ജനുവരിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോള്‍ ക്ഷേത്രനഗരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ മത്സരിച്ചിരുന്നു. 20 പ്രധാന നഗരങ്ങളിലേക്കുാണ് പ്രതിദിനം വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍  സര്‍വീസ് ആരംഭിച്ചത്. അന്തര്‍ദേശീയ സര്‍വീസുകളും ആരംഭിക്കുമെന്ന് കരുതിയിരുന്നു. യാത്രക്കാര്‍ വിമാന യാത്രയില്‍ താത്പര്യം കാണിക്കാതിരുന്നതോടെയാണ് 13 നഗരങ്ങളില്‍നിന്നുള്ള  സര്‍വീസുകള്‍ മുടങ്ങിയത്.

മഴക്കാലമായതാണ്  യാത്രക്കാര്‍ കുറയാന്‍ കാരണമെന്നും വരും മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നുമാണ് ഏവിയേഷന്‍ രംഗത്തുള്ളവര്‍ പറയുന്നത്. പ്രതിദിന വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ച എയര്‍ലൈനുകളില്‍ ചിലത് പ്രതിവാരമോ ദ്വൈവാരമോ സര്‍വീസ് നടത്തുന്നുണ്ട്. ഇപ്പോള്‍  അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് നേരിട്ട് വിമാനങ്ങളുള്ളത്. 

 

You may also like

Leave a Comment