
ഇന്നും മലയാളികളുടെ മനസ്സിൽ മറക്കാനാവാത്ത വാർത്താ മുഖമാണ് ശ്രീമതി : ഹേമലത മികച്ച വാർത്താ അവതരണത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിഞ്ഞ മറ്റൊരു മുഖമുണ്ടാകില്ല . ആർക്കും എന്തും വിളിച്ചുപറയാവുന്ന കളരിയായി ചാനൽ ചർച്ചകൾ മാറുമ്പോൾ പലരും ഇപ്പോഴും ദൂരദർശൻ വാർത്തകളുടെ മൂല്യം തിരിച്ചറിയാറുണ്ട് . ദൂരദർശൻ എന്ന് പറയുമ്പോൾ ആദ്യം ഓര്മ വരുന്ന മുഖം ഹേമലതയുടേത് തന്നെയാണ് .
1985 ലാണ് ദൂരദർശൻ മലയാളം ചാനെൽ തുടങ്ങുന്നത് , ചാനെൽ സംപ്രേഷണം തുടങ്ങി രണ്ടാം ദിവസം തന്നെ വാർത്ത അവതരികയിലേക്ക് എത്തിയ ആളാണ് ഹേമലത. ആദ്യമായി ദൂരദർശൻ മലയാളം ചാനലിൽ വാർത്ത വായിച്ചത് ഹേമലതയുടെ ഭർത്താവായിരുന്ന ജി ആർ കണ്ണനാണ് . ആരും മാതൃകകളില്ലാതെ വാർത്ത അവതാരകരായി എത്തിയ ഇവർ പിന്നീട് പലർക്കും മാതൃകകളായി മാറി .
കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പല ചാനെലിലേക്കും മാറിയെങ്കിലും ഹേമലത ദൂരദർശനിൽ തന്നെ തുടരുകയായിരുന്നു . കൂടുതൽ ഓഫറുകൾ ഒക്കെ ലഭിച്ചെങ്കിലും ദൂരദർശൻ തന്നെ മതി എന്നുള്ള തീരുമാനമായിരുന്നു ഹേമലതയുടേത് . ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന കണ്ണനും ഹേമലതയും പിന്നീട് വിവാഹിതരാകുകയും ചെയ്തു . 1985 മുതൽ 2013 വരെ വാർത്ത അവതരികയായി ഹേമലതയുണ്ടായിരുന്നു അതിനു ശേഷം ന്യൂസ് എഡിറ്ററായി ചുമതലയേറ്റു.

അമ്മയ്ക്ക് പുറമെ മകൾ പൂർണിമയും അവതരണത്തിലേക്ക് എത്തിയിരുന്നു . റേഡിയോ മാങ്കോയിൽ അവതാരകയായിരുന്നു മകൾ പൂർണിമ . എന്നാലിപ്പോൾ പുതിയ കരിയർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് . ഭർത്താവ് കണ്ണനും മകൾ പൂർണിമയ്ക്കും ഒപ്പം കുറച്ചു യാത്രകൾ ചെയ്യണം എന്നാണ് ആഗ്രഹം എന്ന് ഹേമലത പറയുന്നു .
usamalayalee.com