അച്ചായാ……
ഹെന്റെ പൊന്നാങ്ങള പറേണ ആളെ മാത്രം മതിയെനിക്ക്
അതിയാൻ എന്നെ കെട്ടിയാൽ മതി….
വാതിൽ തള്ളിത്തുറന്ന് അട്ടഹസിച്ചു അവൾ!!
സിംഹമാം അപ്പൻ ഞെട്ടി… എന്ത് ?!
ചാടിയെഴുന്നേറ്റു…..
ചാരുകസ്സേര പിന്നോട്ടു തള്ളിത്തെറിപ്പിച്ച്
റിട്ടയർ വിശ്രമത്തിനായ് പണിയിച്ച കസ്സേര…
ചാട്ടവാറുമായീ……
ചാട്ടവാറിനാൽ ക്രൂരമാം
താഡനം… ദണ്ഡനം
ഏറ്റയാ പൊന്നാങ്ങള …
“അപ്പനിരിക്കുമ്പോൾ ആരടാ? നീ ആരടാ…
തലയിരിക്കുമ്പോൾ വാലാടണ്ടടാ, കഴുവേറി…
എന്റമോള കെട്ടിക്കാൻ അറിയാടാ
എനിക്കറിയാടാ……..”
അപ്പൻറെ ചാട്ടവാറിൻ ശീൽക്കാരത്തിൽ
പൊന്നാങ്ങള പിടഞ്ഞു…….
മാസങ്ങൾ ഇഴഞ്ഞു……
പൊന്നാങ്ങള കൊണ്ടുവന്ന
പയ്യന്റെ പുതുമണവാട്ടി ആയവൾ.. നവവധു,
നാണിച്ച് തല കുനിച്ചു,
കെട്ടുതാലിയിൽ കെട്ടിയിട്ടു പുതുമണവാളൻ
താലി തലോടിയവൾ സ്വപ്നലോകത്തിൽ കുഞ്ഞുപെങ്ങൾ.
വെറുമൊരു രാവിൽ….
ഒരൊറ്റ രാവിലവൻ…
വെറുമൊരു രാത്രിതൻ രാസ പരിണാമം..
ഭയാനകമാം മെറ്റമോർഫോസിസ്!
പിറ്റേന്ന്…
പുതുകുസുമങ്ങളെ കാണുവാൻ പൊന്നാങ്ങള..
“എന്നാടീ ‘മറുപടി’ പിറന്ന വീട്ടിലേക്ക്…
വന്നു ഞാൻ കൊണ്ടുപോകാം…”
” ഇച്ചായാ.. എന്റെ ജോച്ചായൻ… എന്റെ പൊന്നു ജോച്ചായൻ.. “
കണ്ണു കാണിച്ചവൾ…. അവൻ.. എന്റെ ഉടമസ്ഥൻ
“അച്ചായനോട് ചോയിക്കാ, എപ്പോ വരാമെന്നു”
മുല്ലപ്പൂ വിരിച്ച മെത്തയിൽ
തലകുനിച്ചിരുന്നവൾ…. നിശബ്ദം…
അവന്റെയായ്, ഭയാനക രാസപരിണാമം
ശബ്ദവും ചിന്തയും പ്രജ്ഞയും ദേഹവും ദേഹിയും.
കടിഞ്ഞാൺ, അവനതു
ചൂണ്ടുവിരലിൽ ഇട്ടു കറക്കി
നീണ്ട ഒരു ചിരി…. പൊട്ടിച്ചിരി…
ഇരയെ നോക്കി ഒന്നു മന്ദഹസിച്ചു…
പുഞ്ചിരിച്ചു… ദിഗ്വിജയീയായ്…
കെട്ടുതാലി തൻ ചങ്ങല
കയ്യിലിലൊന്നുകൂടി മുറുക്കിപ്പിടിച്ച്
ചിരി ചിരി …പൊട്ടിച്ചിരി…..
***
ഹാ……………… ലോകമേ….
പതിറ്റാണ്ടുകൾ ഏറെ കഴിഞ്ഞന്നു
ഭൂലോക മറുകരയിൽ
വെല്യാങ്ങള ……… ആരവൻ?!!!
എന്റെ പൊന്നു ജോച്ചായൻ…
ഞങ്ങടെ മോടെ മംഗളദിനത്തിൽ
ഇച്ചാച്ചനോ… ഓ.. അറിയില്ലെനിക്കു
നാണമാകുന്നു ആ പേരു പറയാൻ തന്നെ…
പിതാവിന്റെ ചാട്ടവാറിൻ
ദണ്ഡന വൃണങ്ങൾ ഉണങ്ങാതെ
നീറുന്നു…
നാറുന്നു
പുഴുക്കൾ അരിക്കുന്നു
ഹാ……….. എന്റെ മോളുടെ മംഗള ദിനം
പോകൂ … ദുസ്വകുനമേ… പോകൂ….
“കേരള സാരി ഉടുത്തു മാത്രമേ വരാവൂ ആന്റീ”!
കാനാൻ നവബീജം വാട്സസാപ്പിൽ കൽപ്പന!!..
ഓർമ്മിച്ചു പോയി!!!!!!!!!!!!!!!!!!
ഓർമ്മകൾ തൻ കടൽത്തിരകൾ
ഇളകിയാടി… കരയാകെ അടിച്ചു തിമിർക്കുന്നു…
പതിറ്റണ്ടിനു പിന്നിലേക്കു
ഓർമ്മകൾ തൻ കാലമാം രഥം പിറകോട്ടു പാഞ്ഞു
അന്നാ സ്ത്രീധന സ്വർണ കണക്ക് തികയാതെ
‘ഭീമ’യിൽ പൊട്ടിക്കരഞ്ഞ അവളുടെ കയ്യിലേക്ക്
താലിമാല ഊരികൊടുത്ത്
കണക്കു തികച്ച ഒരു പൊട്ടി ആന്റിയോട്
നവബീജം കൽപ്പന!
“കേരള സാരി ഉടുത്തു വന്നാ മതി
റിഹേഴ്സലിൽ എന്റെ കൂട്ടുകാരികൾ
ഇല്ലേൽ നാണമാകും എനിക്ക് “!
ആട്ടവും പാട്ടും നൃത്തവും
കല്യാണ പന്തൽ നിറയുന്നു..
തെയ്… തിത്തേയ് … തകതീത്തോ..
വീഞ്ഞുപാത്രങ്ങൾ നിറയുന്നു.. ഉടനെ ഉടനെ ഒഴിയുന്നു!
പൊന്നാങ്ങള ഇരിക്കാനൊരു
ഇരിപ്പിടം തേടി അയലയുന്നു….
ഇല്ല… അവനില്ല ഇരിപ്പടം…
ക്ഷണിതാക്കൾ അതിഥികൾ..
അവനൊരു ഒഴിഞ്ഞ ഇരിപ്പിടം തേടി അലഞ്ഞു
പേരെഴുതിയ കാർഡ് കാണിച്ചവർ
പരിഹാസ ചിരിയിൽ…..
“ഇവിടെല്ലാം ആളുണ്ട്”…..
“ആരിവൻ…. ???’
പിടിച്ച് പുറത്താക്ക്
വിളിക്കാതെ വന്നിട്ട്
കറങ്ങി നടക്കുന്നോ !
ആരവിടെ.. പാറാവുകാരെവിടെ
പുറത്താക്കൂ….
വിളിക്കാതെ വന്ന ഈ ഇരപ്പയെ…”
ചാട്ടവാർ അടിതൻ ഉണങ്ങാത്ത
പുണ്ണിനെ തലോടിയവൻ..
പുഴുക്കൾ പുളയുന്നു
ചങ്കിലോ ചോര പൊടിയുന്നു …
ഒരു തുള്ളി കണ്ണീർ കവിളു നനയിച്ചു…
കാനാനിലെ കല്യാണം …
മധുചഷകങ്ങൾ നിറ നിറ
ഹാ ……………..ഹാ…. നിറ നിറ……
***
പിറക്കാതെ പോകട്ടെ
ഇനിവരും തലമുറയിൽ
കുഞ്ഞുപെങ്ങന്മാർ
ആണത്തമില്ലാത്ത അടിമകൾ ….
നാക്കുമുറിച്ചു ഉടമസ്ഥനു ദക്ഷിണ നൽകിയ
ശിഖണ്ഡി- ഹിജഡ കുഞ്ഞുപെങ്ങന്മാർ
പിറക്കാതെ പോകട്ടെ
നാണിക്കുന്നു, പേരുപറയാൻ പോലും.
സോദരികളെ……മറക്കല്ലേ!
പിറന്ന വീട്ടിലെ പിച്ചവെച്ച നടുമുറ്റങ്ങളെ
തലയുയർത്തി പടപൊരുതുക
അലറുക “അടിമയല്ല ഞാൻ…
പ്രിയ ഉടമസ്ഥനേ …
എടുത്തോളൂ ആവോളം
ഇതാ… എന്റെ ദേഹവും ദേഹിയും
പക്ഷെ, എന്റെ അത്മാവ്,
പോറ്റി വളർത്തി വലുതാക്കിയ
കൂട്ടുകുടുംബ സംഗീത താളം,
മുറ്റത്തെ മുല്ലതൻ സൗലഭ്യം
അതെന്റെ മാത്രം,
എന്റെ പൊന്നച്ചായാ …
കെട്ടുതാലിയൊരു ബന്ധന ചങ്ങലയല്ലാ,
കാട്ടുതാലി ഒരു കൊലച്ചരടല്ല … ട്ടോ,അച്ചായാ..
എന്റെ കുഞ്ഞനുജനു, പെറ്റമ്മക്ക്
ഒരന്ത്യചുംമ്പനമെങ്കിലും നൽകാൻ
പോകുന്നു ഞാൻ.. പോയേ തീരു
എനിക്കു പോയേ തീരു…
പോയേ തീരൂ, ഉടമസ്ഥ!!
സിംഹിനികൾ,
ഭയക്കാതെ, നട്ടെല്ലിൽ നിവർന്നു നിൽക്കൂ
“പോകുന്നു ഞാൻ,
എന്റെ കുഞ്ഞനുജനൊരു അന്ത്യചുംബനം നൽകാൻ”
ഭയക്കാതെ,
ജാൻസി റാണി പിറന്ന നാട്ടിലെ
സിംഹിനികളെ, ഭയക്കാതെ,…
കർക്കടത്തിൽ കറുത്തവാവിന്ന്
ആണ്ടിലൊരിക്കലല്ല, ഏതു നേരവും
വന്നു ചുറ്റുന്ന പിതൃക്കൾ തൻ
ഗന്ധത്തിൻ ഓർമ്മകൾ പേറി ഞാൻ
ആറ്റുമണപ്പുറത്തു ഏകനായ്…
ഒപ്പമീ കാനാൻ ദേശത്ത്
പെറ്റവയറിനെ മറന്ന പിന്തുടർച്ചക്കാർ!
പിതൃക്കളെ, കയ്യിലൊരു ചാട്ടവാറുമായീ
ബലികാക്ക രൂപേണേ വന്നു
ഞങ്ങൾ തൻ മറവികളിൽ
ചാട്ടവാറിൻ നിർദയ താഡനം
ഓർമ്മകൾ തൻ വൈദുതി ശൃംഖല
തലച്ചോറിൽ സെല്ലുകളിൽ, നാഡീവ്യുഹങ്ങളിൽ
പുനർജനിക്കട്ടെ.. മൂന്നുപതിറ്റാണ്ടിൻ
പിറകിലേക്ക്…. പിറകിലേക്ക്….
**
കഥകൾ .. കഥകൾ..
‘കടൽ തീരത്തിൽ… വിജയനെന്ന ഗുരോ’
കേട്ട് അടുത്ത വിമാനം പിടിക്കുന്ന,
“കുഞ്ഞാഞ്ഞേ , അവധി കിട്ടനില്ല, ജോലി പോകും, മോർട്ടേജ്……… “
ഭസ്മം…………”
പ്രവാസം, പ്രവാസി
ഒരാൾ.. ഇവിടെ ഒരാൾ… 🙏
ആത്മ കർമങ്ങളിൽ ഡോളറിന്റെ പങ്ക പകിട്ട് കണ്ട്
*************
ഇനിയെന്നു കാണുമാ, ങ്ങിനീയെന്നു വന്നീടും
ഇവിടം മറക്കാതെ പൊൻമക്കളെ…… ” തോമസ് പി.
‘ഇനിയും മരിക്കാത്ത ഭൂമി,
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി
ഇത് നിന്റെ(എന്റെയും) ചരമശുശ്രൂഷയ്ക്ക്…
ഹൃദയത്തിലിന്നേ കുറിച്ച ഗീതം’… ONV
“‘ ഉണ്ണി, മറക്കായ്ക, യൊരമ്മതൻ
നെഞ്ചിൽ നിന്നുള്ള മധുരമൊരിക്കലും…” ONV