ചില സമയങ്ങളിലെങ്കിലും ചില പ്രായമായവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് “എനിക്ക് വയസ്സ് ഏറെയായെങ്കിലും മ നസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു”,എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നത് കേട്ടിരിക്കാൻ സാധ്യതയില്ല “ഞാൻ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാർധിക്യം ബാധിച്ചിരിക്കുകയാണെന്നു “
ഇത്രയും ആമുഖമായി എഴുതുവാൻ പ്രേരിപ്പിച്ചത് , ആത്മീകതയുടെ പാരമ്പര്യവും കുത്തകയും അവകാശപ്പെടുന്ന ചില മതവിഭാഗങ്ങൾ , മത നേതാക്കന്മാർ ഭാവി തലമുറക്കെന്നവകാശപെട്ടു ആത്മീകതയുടെ ഒരു കണികപോലും ദർശിക്കാനാവാത്ത പ്രവർത്തനങ്ങളിലേർപ്പെടുന്നതി
ഇവിടെയാണ് ആമുഖമായി ചൂണ്ടിക്കാട്ടിയ വിഷയങ്ങളുടെ പ്രസക്തി വർധിക്കുന്നത് . എന്തിനുവേണ്ടിയാണ് ഭാവിതല മുറയ്ക്കാണെന്നു അവകാശപ്പെട്ടു ഭൗതീക നേട്ടങ്ങളുടെ പുറകെ മതനേതൃത്വം നെട്ടോട്ടമോടുന്നത് ?