അരുവികള്‍ പാടുന്ന-
തൊരിടത്തു മാത്രം:
ചുഴിയില്‍ പതിച്ച-
ങ്ങിടറുന്ന നേരം!
ഇടറുമ്പോ,ഴെല്ലാം
മറന്നങ്ങുപാടാന്
അരുവിതന്നാത്മാവി-
ലൊരു നൂറു രാഗം
അരുവിതന്‍ പാട്ടിന്റെ
പൊരുളൊന്നുപോലും
ഇനിയാരുമെന്തേ
തിരിച്ചറിഞ്ഞില്ല?
അരുവികള്‍ പാടുന്ന-
തൊരിടത്തു മാത്രം:
ചുഴിയില്‍ പതിച്ച-
ങ്ങിടറുന്ന നേരം!
ഇടറുമ്പോ,ഴെല്ലാം
മറന്നങ്ങുപാടാന്
അരുവിതന്നാത്മാവി-
ലൊരു നൂറു രാഗം
അരുവിതന്‍ പാട്ടിന്റെ
പൊരുളൊന്നുപോലും
ഇനിയാരുമെന്തേ
തിരിച്ചറിഞ്ഞില്ല?