കള്ള൯െറ മക൯- അ൪ഷദ് കരുവാരക്കുണ്ട്
By: ജിനി മീനു നന്ദ(ഫെയ്സ് ബുക്കിൽ എ൯െറ തൂലിക പേജിൽ കുറിച്ചത്)
നർമ്മ രൂപേണ ആശയങ്ങൾ വായനക്കാരിലെത്തിച്ച എഴുത്തുകാരൻ… മുൻപ് കുഞ്ചൻ നമ്പ്യാർ ചെയ്ത പോലെ…. ചിരിയോടെയാണ് വായനയുടെ തുടക്കം എങ്കിലും ഒടുവിലെത്തുമ്പോൾ വായനക്കാരിലെത്തിക്കുന്ന സന്ദേശം ഏതൊരു വായനക്കാരനെയും ചിന്തിപ്പിക്കുന്നതായിരിക്കും, കണ്ണു നനയിപ്പിക്കുന്നതായിരിക്കും… ചുറ്റുപാടുകളിൽ നിന്നുള്ള, ലളിതമായ, എങ്കിലും ശക്തമായ എഴുത്ത്… അവതരണം ലളിതമെങ്കിലും ആശയം പലപ്പോഴും ഇന്നിലെ അഹന്ത നിറഞ്ഞ സമൂഹത്തിനുള്ള ഒരു കൊട്ടായിരുന്നു...
അച്ഛന്റെ ദുഷ്പ്രവൃത്തി കൊണ്ട് ചെയ്യാത്ത തെറ്റിന് സമൂഹത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കള്ളന്റെ മകൻ എന്ന് വിളി കേൾക്കേണ്ടി വന്ന ഒരു മിടുക്കന്റെ കഥ കള്ളന്റെ മകനും നിശ്ചയദാർഢ്യവും ആഗ്രഹവും നിശബ്ദമായ അമ്മയുടെ പ്രാർത്ഥനയും കൊണ്ട് വിജയം നേടിയ അച്ചുവിന്റെ സ്വപ്നവും ഇത്തിരി കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല….
സ്വന്തം ഉപ്പയെ തന്നെ കഥാപാത്രമാക്കി എഴുതിയ ഒറ്റയാൾ പോരാട്ടവും ബംഗാളി മുക്കിലെ കച്ചവടവും വലിയ വീട്ടിൽ മമ്മദ് 1001 ഉറുപ്യ, പകച്ച് പണ്ടാരടങ്ങിയും വായനക്കാരെ മനസ് നിറഞ്ഞ് ചിരിപ്പിക്കുന്നതാണ്….
എഴുത്തുകാരന്റെ ചിരിപ്പിക്കാനുള്ള ഈ കഴിവ് പ്രശംസനീയമാണ്…
പൊന്നൂസിന്റെ കിന്നാരവും മജീദിന്റെ കുപ്പായവും ഉമ്മാമാപ്പ് മനുഷ്യ മനസിലെ നന്മ വിളിച്ചോതുന്ന, ചിന്തിപ്പിക്കുന്ന എഴുത്തായിരുന്നു….
രക്തക്കറ , വിധി ഇവ സമൂഹത്തിനോടുള്ള നമ്മുടെ പ്രതിഷേധമായിരുന്നു…
ഇനിയുമുണ്ട് ഒട്ടേറെ വിഭവങ്ങൾ ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും ….
“സാറെ ഇതെന്റെ കുട്ട്യല്ല “… എന്നെ ഒരു പാട് ചിരിപ്പിച്ച ഒന്നായിരുന്നു.
“ഇനി നീ എനിക്കുള്ളതാ പെണ്ണെ എന്നും പറഞ്ഞ് എന്റെ കഴുത്തിൽ ചാർത്തിയ ആ മുല്ലപ്പൂമാലയില്ലെ, അതിപ്പോഴും എന്റെ കഴുത്തിലുണ്ട്… ഇപ്പഴും അതിന് നിങ്ങടെ സ്നേഹത്തിന്റെ സുഗന്ധമുണ്ട്…. ഈ വരികൾ ഏതൊരാളിലും പ്രണയവും നഷ്ടപ്രണയവും ഒരു പോലെ ഓർമിപ്പിക്കുന്നു ….
തമാശയിലൂടെ കാര്യം പറഞ്ഞ പ്രതിഷേധം അറിയിച്ച, ആ പ്രതിഷേധം വായനക്കാരുടെ മനസിലും എത്തിച്ച… എഴുത്തുകാരന്റെ മനസിലെ നന്മ വിളിച്ചോതുന്ന ആ എഴുത്തുകൾ പ്രകാശനം കഴിഞ്ഞ സന്തോഷം നിങ്ങളെ അറിയിക്കട്ടെ
അതോടൊപ്പം പ്രോത്സാഹനം എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഒാരോ പുസ്തകങ്ങള്‍ വാങ്ങി സന്തോഷിപ്പിക്കുക എന്നതാണ്…
എല്ലാവരും വാങ്ങി വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ച് നമ്മുടെ പ്രിയ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ….
നഷ്ടമാവില്ല ഈ വായന എന്റെ ഉറപ്പ്
പുസ്തകങ്ങൾക്ക് ഇൻബോക്സുമായൊ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.
Mob: 9947 20 11 53
#അർഷദ്_കരുവാരക്കുണ്ട്…
———————-