Home Keralaറോൾ ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; തിരുവനന്തപുരത്തെ ഗൗരവ് ഉണ്ണികൃഷ്ണൻ ദേശീയതാരമായി..

റോൾ ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; തിരുവനന്തപുരത്തെ ഗൗരവ് ഉണ്ണികൃഷ്ണൻ ദേശീയതാരമായി..

by admin
0 comments

കെനിയയിൽ നടന്ന ജൂനിയർ ലോകകപ്പിൽ ഇന്ത്യയുടെ വിജയം; കേരളത്തിനും സ്വർണ്ണത്തിളക്കം

തിരുവനന്തപുരം: കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ കഴിഞ്ഞ ജൂൺ 22 മുതൽ 29 വരെ നടന്ന ജൂനിയർ റോൾ ബോൾ വേൾഡ് കപ്പിൽ ഇന്ത്യ കിരീടം നേടി. 12 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ കെനിയയെ 5-1ന് തകർത്ത് തിളക്കമാർന്ന വിജയം നേടിയതോടെയാണ് കിരീട നേട്ടം.

ഇന്ത്യൻ ടീമിൽ അംഗമായിരുന്ന 12 താരങ്ങളിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയായ ഗൗരവ് ഉണ്ണികൃഷ്ണൻ ആണ്. ശ്രീകാര്യം ലയോളാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരവ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഉണ്ണികൃഷ്ണന്റെയും, പുലയനാർകോട്ട ജില്ലാ നിയുക്ത ആശുപത്രിയിലെ ഡെപ്യൂട്ടി സുപ്രണ്ട് ഡോ. രഞ്ജി കെ. രാജന്റെയും മകനാണ് ഗൗരവ്.

റോൾ ബോളിലെ ഈ വിജയം കേരളത്തിനും പ്രത്യേക അഭിമാനമാണെന്ന് കൂട്ടിച്ചേർക്കേണ്ടതാണ്. 2017 മുതൽ മിനി, സബ്-ജൂനിയർ, ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച ഗൗരവ്, കഴിഞ്ഞ നാഷണൽ ചാമ്പ്യൻഷിപ്പിലെ തിളക്കത്തിൽ നിന്നാണ് ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗൗരവ് തന്റെ പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൗരവ് സ്‌കേറ്റിങ് ആരംഭിച്ചത്. ലയോളാ സ്കൂളിലെ സ്‌കേറ്റിങ് അധ്യാപകന്റെ നേതൃത്വത്തിൽ ഈ രംഗത്തേക്ക് പ്രവേശിച്ച ഗൗരവ് പിന്നീട് കിഡ്‌സ് ലാൻഡ് സ്‌കേറ്റിങ് അക്കാദമിയിലെ പരിശീലകനായ എ. നാസറിന്റെ ശിഷ്യനായി പരിശീലനം തുടർന്നു.

നെയ്റോബിയിൽ ഇന്ത്യയ്ക്ക് കിരീടം നേടി തിരികെ എത്തിയ ഗൗരവിന് വൻ സ്വീകരണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഭിച്ചത്. സ്‌കൂൾ അദ്ധ്യാപകരും സ്‌പോർട്സ് ക്ലബ്ബുകളും നാട്ടുകാരും ചേർന്ന് ഈ തിളക്കമാർന്ന ജേതാവിനെ കൈയ്യടിയോടെ വരവേറ്റു.

usamalayalee.com

You may also like

Leave a Comment