മലപ്പുറം: മലപ്പുറം പാലക്കാട് ജില്ലകളിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു.
മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പെരുമാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സ്ഥിരീകരിച്ചത്.ഇതിൽ മലപ്പുറം മക്കരപ്പറമ്പ് ചെട്ട്യാരങ്ങാടി സ്വദേശിനിയായ പതിനെട്ടുകാരി മരിച്ചത് നിപ ബാധിച്ചാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാർക്കും ചികിത്സനൽകിയ ആരോഗ്യ പ്രവർത്തകർക്കും ജാഗ്രതാനിർദേശം നൽകി. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപ്പഞ്ചായത്തുകളിൽ നിയന്ത്രണമുണ്ട്.
usamalayalee.com