Home Keralaകോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദുരാണാന്ത്യം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദുരാണാന്ത്യം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍

by admin
0 comments
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദുരാണാന്ത്യം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂര്‍…
കോട്ടയം : മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മെഡിക്കല്‍ കോളജില്‍ എത്തിയത്. അപകടം നടന്നയുടന്‍ ഭാര്യയെ കാണാനില്ലെന്ന് വിശ്രുതന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ കണ്ടെത്തായത്. ഇവരെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.
 
തലയോലപ്പറമ്പ് സ്വദേശിന ബിന്ദുവാണ് മരിച്ചത്. ആശുപത്രി കെട്ടടിത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയപ്പാഴാണ് അപകടമുണ്ടായത്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മെഡിക്കല്‍ കോളജില്‍ എത്തിയത്. അപകടം നടന്നയുടന്‍ ഭാര്യയെ കാണാനില്ലെന്ന് വിശ്രുതന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ കണ്ടെത്തായത്.
 
ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും ബിന്ദുവനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. അഗ്നിരക്ഷാ സേനയും, പൊലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
 
മൂന്നു നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്‍റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.
 
ഇടിഞ്ഞു വീണത് ഉപയോഗിക്കാത്ത കെട്ടിടമെന്നാണ് ആരോഗ്യമന്ത്രി തുടക്കത്തിൽ അഭിപ്രായപ്പെട്ടത്. മരണം സ്ഥിതീകരിച്ചതോടെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങി. ആരോഗ്യ മേഖലയിലെ തുടരെ തുടരേയുള്ള വീഴ്ചകൾ കേരളം ചർച്ച ചെയ്യുക തന്നെ ചെയ്യും.
 
 
 
Usamalayalee. com
 

You may also like

Leave a Comment